തിരുവല്ലയിൽ ആക്ടീവയിൽ ടോറസ് ഇടിച്ച് കോന്നി സ്വദേശിനി മരിച്ചു

തിരുവല്ല: തിരുവല്ല ബൈപ്പാസിൽ ടോറസും ആക്ടീവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോന്നി സ്വദേശിനി മരിച്ചു. കോന്നി പൊന്തനാകുഴി സ്വദേശി മേഴ്സി മത്തായി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ബൈപ്പാസിലെ ചിലങ്ക ജംഗ്ഷന് സമീപത്തെ മേൽപ്പാലത്തിലായിരുന്നു അപകടം. ഭർത്താവ് ടി. എം മത്തായിക്കൊപ്പം സ്കൂട്ടിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു മേഴ്സി.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടോറസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മേഴ്സിയുടെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങുകയായിരുന്നു. മേഴ്സി തൽക്ഷണം മരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ഇരുവരും. ഭർത്താവ് മത്തായി പരിക്കേൽക്കാതെ രക്ഷപെട്ടു.

Tags:    
News Summary - Konni native dies after being hit by Torres at Activa in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.