Posted On
date_range Updated On
date_range കൊങ്കൺ: മൺസൂൺ സമയക്രമം നാളെമുതൽ
തിരുവനന്തപുരം: കൊങ്കൺവഴിയുള്ള ട്രെയിനുകളുടെ മൺസൂൺകാല സമയക്രമം വെള്ളിയാഴ്ച നിലവിൽവരുമെന്ന് റെയിൽവേ. എട്ട് ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം. ഒക്ടോബർ 31 വരെയാണ് മൺസൂൺ സമയക്രമമനുസരിച്ച് ട്രെയിനുകൾ ഓടുക.
ട്രെയിനുകളുടെ പുതിയ സമയം, ബ്രാക്കറ്റിൽ നിലവിലെ സമയം
12617 എറണാകുളം -ഹസ്രത്ത് നിസാമുദ്ദീൻ മംഗള -രാവിലെ 10.40 (ഉച്ചക്ക് 1.25)
12431 തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി -ഉച്ചക്ക് 2.30 (രാത്രി 7.15)
22653 തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി -രാത്രി 10.00 (12.30)
12977 എറണാകുളം-അജ്മീർ മരുസാഗർ -വൈകീട്ട് 6.50 (രാത്രി 8.25)
19577 തിരുനെൽവേലി-ജാംനഗർ -രാവിലെ 5.15 (രാവിലെ 8.00)
22659 കൊച്ചുവേളി-ഗോഗ്നഗർ ഋഷികേഷ് എക്സ്പ്രസ് -രാവിലെ 4.50 (രാവിലെ 9.10)
12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്രഥ് -രാവിലെ 7.45 (രാവിലെ 8.45)
16346 തിരുവനന്തപുരം-മുംബൈ ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസിന്‍റെ പുറപ്പെടൽ സമയത്തിൽ ഷൊർണൂർ സ്റ്റേഷൻ മുതൽ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർവരെ മാറ്റം വന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.