കൊല്ലം നഗരപാത വികസന പദ്ധതി: 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കലിന്‌ അംഗീകാരം

തിരുവനന്തപുരം: കൊല്ലം നഗരപാത വികസന പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിന്‌ അംഗീകാരം നൽകിയതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കൽ നിർദേശമാണ്‌ അംഗീകരിച്ചത്‌. 8.341 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌.

മേവറം- കാവനാട്‌ റോഡിൽ 1423 സെന്റ്‌ ഭൂമി ഏറ്റെടുക്കാൻ 325.52 കോടി രൂപയാണ്‌ അനുവദിക്കുക. റെയില്‍വേ സ്റ്റേഷന്‍ -ഡീസന്റ്‌ ജങ്‌ഷൻ റോഡിൽ 248.64 സെന്റ്‌ ഏറ്റെടുക്കാൻ 41.41 കോടി രൂപ വകയിരുത്തി. തിരുമുല്ലവാരം –കച്ചേരി ജങ്‌ഷന്‍ റോഡിൽ 396.69 സെന്റ്‌ ഭൂമി ഏറ്റെടുക്കാൻ 68.72 കോടി രൂപയാണ്‌ ചെലവ്‌. 50 ലക്ഷം രൂപ കണ്ടിജൻസി ചാർജ്‌ ഇനത്തിലും ലഭ്യമാക്കുമെന്ന് അറിയിച്ചു.

Tags:    
News Summary - Kollam Urban Road Development Project: Approval for land acquisition of Rs 436.15 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.