Posted On
date_range Updated On
date_range ആശങ്കക്ക് വിരാമം; കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ മലപ്പുറത്ത് കണ്ടെത്തി; ഉമ്മയെ ഫോൺ വിളിച്ചു
കൊല്ലം: നാടിനെ മുൾമുനയിൽ നിർത്തിയ ആശങ്കക്ക് വിരാമം. മാതാവ് വഴക്കുപറഞ്ഞതിന് കൊല്ലത്ത് നിന്ന് വീടുവിട്ടിറങ്ങിയ 13 കാരിയെ മലപ്പുറം തിരൂരിൽ കണ്ടെത്തിയതായി വിവരം. കൊല്ലത്തുനിന്ന് ട്രെയിനിൽ കയറിയാണ് കുട്ടി പോയത്. കുട്ടിയെ കണ്ടെത്തിയവർ പൊലീസിൽ അറിയിക്കുകയായിരുന്നു. കുട്ടി മാതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായി കുന്നിക്കോട് പൊലീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. തിരൂർ റെയിൽവെ സ്റ്റേഷനിൽ റെയിൽവെ പൊലീസിനൊപ്പമാണ് കുട്ടിയുള്ളത്. ബന്ധുക്കൾ തിരൂരിലേക്ക് തിരിച്ചിട്ടുണ്ട്.
ആവണീശ്വരം കുളപ്പുറം സ്വദേശിയായ കുട്ടിയെയാണ് ഇന്നലെ ഉച്ച രണ്ടുമണി മുതൽ കാണാതായത്. തുടർന്ന് കുടുംബം വൈകീട്ട് ആറരയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാവ് ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.