തിരുവനന്തപുരം: വനം വകുപ്പിന്റെ സതേണ്‍ സര്‍ക്കിള്‍ കൊല്ലം, തിരുവനന്തപുരം എ.ബി.പി. സര്‍ക്കിള്‍, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി സര്‍ക്കിള്‍ എന്നിവയുടെ കീഴിലുള്ള ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ചൊവ്വാഴ്ച രാവിലെ 10.30 ന് കൊല്ലം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷത വഹിക്കും.
ബന്ധപ്പെട്ട സര്‍ക്കിളുകളുടെ കീഴില്‍ പൊതുജനങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കിയ ഫയലുകളിലെ ഗുണഭോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട ധനസഹായത്തിന്റെയും സേവനങ്ങളുടെയും ഉത്തരവ് അദാലത്തില്‍ വിതരണം ചെയ്യും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം.നൗഷാദ് എം.എൽ.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, മറ്റ് ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സുതാര്യമായും ജനങ്ങളിലെത്തിക്കുന്നതിനായി നടപ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് വിവിധ തലങ്ങളിലായി വനംവകുപ്പ് ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.