കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു; മുന്നണി ധാരണ പാലിച്ചില്ലെന്ന വിവാദങ്ങൾക്കിടെയാണ് രാജി

കൊല്ലം: മുന്നണി ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാത്തതിലുള്ള വിവാദം കത്തിനിൽക്കെ കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. പാർട്ടി നിർദേശ പ്രകാരമാണ് രാജിയെന്നാണ് അറിയിച്ചത്.

മുന്നണി ധാരണ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു.

ഈ മാസം അഞ്ചിന് ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിദ്യാഭ്യാസ​ സ്റ്റാന്‍റിംങ്​ കമ്മറ്റി ചെയർമാൻ സബിത ദേവി, പൊതുമരാമത്ത്​ സജീവ്​ സോമൻ എന്നിവരാണ്​ രാജിവെച്ചത്​. ഇവർക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ മറ്റ്​ ഏഴ്​ സി.പി.ഐ കൗൺസിലർമാരും എത്തിയിരുന്നു.

മുൻ ധാരണ പ്രകാരം മേയർ പ്രസന്ന ഏണസ്റ്റ്​ ഡിസംബർ 25 ന്​ സ്ഥാനം രാജിവെക്കേണ്ടതായിരുന്നു. 

Tags:    
News Summary - Kollam Corporation Mayor Prasanna Earnest resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.