ബാലതാരത്തെ മാനഭംഗപ്പെടുത്തിയ കേസ്: പൊലീസ് അട്ടിമറിക്കുന്നതായി ആരോപണം

കൊല്ലം: ബാലതാരത്തെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസ് പൊലീസ് അട്ടിമറിക്കുന്നതായി ആരോപണം. രണ്ടു ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഫൈസലിനായി പൊലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയില്ല. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ടാമത്തെ ആളെ ഫൈസലിന് അറിയാമെന്നിരിക്കെയാണ് പൊലീസ് അനാസ്ഥ. കേസില്‍ മന്ത്രിസഭയിലെ ഒരു വനിതാ അംഗം ഇടപെടുന്നതായും ആരോപണം ശക്തമാണ്.

ഈവന്റ് മാനേജ്മെന്റ് നടത്തുന്ന രണ്ടു പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് സൂചനയുണ്ട്. ഇതില്‍ ഒരാളായ കൊല്ലം സ്വദേശി രേഷ്മയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

എട്ടു മാസം മുൻപ് പിറന്നാൾ ചടങ്ങിനിടെ മുണ്ടക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്. പെൺകുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡനമെന്ന മൊഴിയാണ് പെൺകുട്ടി നൽകിയിരിക്കുന്നത്. കൊല്ലത്തെ തുണിക്കട ഉടമയുടെ ഉറ്റബന്ധുവായ ഫൈസലും കൂട്ടുകാരും ചേർന്ന് സിനിമ ലൊക്കേഷനെന്ന് പറഞ്ഞാണ് പെൺകുട്ടിയെ കൊണ്ടുവന്നത്. പിറന്നാൾ ആഘോഷം കഴിഞ്ഞ ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം. 

അതേസമയം, ഫൈസിലിന്റെ രാഷ്ട്രീയബന്ധങ്ങൾ കാരണം കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. 
 

Tags:    
News Summary - kollam child artist rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.