കോടിയേരിയുടേത്​ റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗൂഢനീക്കം -കെ. മുരളീധൻ

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അടുത്ത ദിവസങ്ങളിലെ പ്രസ്താവനകൾ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനുമായ റിയാസിനെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ. മുരളീധരൻ.

കോൺഗ്രസ്​ ന്യൂനപക്ഷങ്ങളിൽനിന്നും ഒരുപാട്​ അകന്നെന്നും മൃദു ഹിന്ദുത്വമാണ്​ രാഹുൽ ഗാനധി അടക്കമുള്ള നേതാക്കൾ പയറ്റുന്നതെന്നും കഴിഞ്ഞ ദിവസം കോടിയേരി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്​ മറുപടിയായാണ്​ മുരളീധരന്‍റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ മനസിലിരിപ്പ്​ നന്നായി അറിയാവുന്ന ആളാണ്​ കോടിയേരി. അതിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ്​ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kodiyeri's conspiracy to make Riyaz the Chief Minister -K. Muraleedhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.