Posted On
date_range Updated On
date_range ഹിന്ദുക്കൾക്കെതിരാണ് ആർ.എസ്.എസ് എന്ന് കോടിയേരി
തിരുവനന്തപുരം: ഹിന്ദുക്കൾക്കെതിരാണ് ആർ.എസ്.എസ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുത്തലാഖ് ബിൽ രാജ്യത്തെ മുസ്ലിം ചെറുപ്പക്കാരെ തടവിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. തിടുക്കപ്പെട്ടുണ്ടാക്കിയ ബില്ലിനെ പിന്തുണക്കാൻ ആവില്ലെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പിയുടെ ഭരണം രാജ്യത്തെ ജനങ്ങൾക്ക് എതിരാണെന്നും കോടിയേരി വ്യക്തമാക്കി. മുത്തലാഖ് ബിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. ബിൽ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങൾക്കോ വിശ്വാസത്തിനോ എതിരല്ലെന്നും രവിശങ്കർ പ്രസാദ് വിശദീകരിച്ചിരുന്നു. ഇത് ചരിത്രദിനമാണെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.