കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാൻറിൽനിന്നുള്ള പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായ രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെ അലൻ, ശരത് എന്നിവരാണ് കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്. കാക്ക നാട് ചിറ്റേത്തുകര രാജഗിരി ഹോസ്റ്റലിലെ വിദ്യാർഥികളാണിവർ. ഇവരെ കൂടാതെ നിരവധി വിദ്യാർഥികളും ആശുപത്രിയിൽ അസ്വസ ്ഥതകളുമായി എത്തിയിരുന്നു. ഇവർക്ക് പ്രാഥമികശുശ്രൂഷ നൽകി തിരികെ അയച്ചു.
എന്‍ജിനീയറിങ് വിഭാഗം വിദ്യാർഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പുക രൂക്ഷമായി എത്തിയത്. 700 വിദ്യാർഥികളാണ് ഇവിടെ താമസിക്കുന്നത്. പ്രദേശവാസികളും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വൈകീട്ട് ഏഴരയോടെ രൂക്ഷമായ പുക ചിറ്റേത്തുകര ഭാഗത്ത് വ്യാപിക്കുകയായിരുന്ന ു. പരസ്പരം കാണാൻപോലും കഴിയാത്തത്ര ബുദ്ധിമുട്ടിലായിരുന്നു ജനം.
ആളുകൾ ഇതോടെ മാസ്ക് ധരിച്ച് വീടുകൾക്ക് പുറത്ത് വഴിയിലിറങ്ങി കൂട ്ടമായി നിൽക്കുകയായിരുന്നു. പുക വീണ്ടും രൂക്ഷമായതോടെ ഹോസ്റ്റലിലെ വിദ്യാർഥികളിൽ പലർക്കും ശ്വാസതടസ്സമടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. ഇതോടൊപ്പം കണ്ണിൽനിന്ന് വെള്ളം വരുകയും നീറ്റൽ അനുഭവപ്പെടുകയും ചെയ്തു. അസഹനീയമായതോടെ ഇവർ ആശുപത്രിയിൽ അഭയം േതടുകയായിരുന്നു.
പകൽ കുറച്ച് ശാന്തമായ പുകശല്യം രാത്രിയോടെ പരസ്പരം കാണാനാകാത്ത തരത്തിലേക്ക് വ്യാപിക്കുകയായിരുന്നു. മാസ്ക് ധരിച്ചാണ് ആളുകൾ പുറത്തിറങ്ങിയത്.
ശ്വാസംമുട്ടി മൂന്നാം ദിവസവും കൊച്ചി
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാൻറിൽ പ്ലാസ്റ്റിക് കൂനക്ക് തീപിടിച്ചുണ്ടായ പുകയിൽ ശ്വാസംമുട്ടി മൂന്നാം ദിവസവും കൊച്ചി. ഞായറാഴ്ച രാവിലെ 10.30 വരെ നഗരത്തിലെ പ്രധാന സ്ഥലങ്ങളായ വൈറ്റില, തൃപ്പൂണിത്തുറ, ഇരുമ്പനം ഭാഗങ്ങളിൽ പുക ഉയർന്നു.
പുകശല്യത്തിൽ ശ്വാസംമുട്ടലടക്കം അസ്വസ്ഥതകൾ നേരിട്ട ജനം ഇരുമ്പനത്ത് അർധരാത്രി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വെള്ളിയാഴ്ച വൈകീേട്ടാടെയാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെയോടെ തീ ആളിക്കത്തി പുക ഉയർന്നു. അഗ്നിരക്ഷ സേനാംഗങ്ങൾ തീയണക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവുമൂലം രാത്രി നിർത്തിവെച്ചു. അതോടെ പുക വീണ്ടും ഉയർന്നു.
ഞായറാഴ്ച രാവിലെ 7.30ഓടെ എട്ടോളം അഗ്നിരക്ഷ സേന യൂനിറ്റുകൾ തീ അണക്കാൻ തുടങ്ങി. മണ്ണിട്ടും ആഴത്തിൽ അടിഞ്ഞുകിടക്കുന്ന മാലിന്യം ഇളക്കി വെള്ളമൊഴിച്ചും പുക ശമിപ്പിക്കാൻ തീവ്രശ്രമം നടത്തി. തീ വൈകീേട്ടാടെ പൂർണമായും അണച്ചു. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല രാവിലെ മുതൽ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തിയിരുന്നു. പുക അമ്പതുശതമാനത്തോളം നിയന്ത്രണവിധേയമാക്കിയതായും ജനം ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടർ അറിയിച്ചു.
അതേസമയം, തീ പൂർണമായും അണക്കാൻ സാധിച്ചിട്ടില്ലെന്ന് മേയർ സൗമിനി ജയിൻ പറഞ്ഞു. തിങ്കളാഴ്ച രാവിലെയോടെയേ തീ അണക്കാൻ കഴിയൂവെന്നും അവർ അറിയിച്ചു.
സംഭവം അട്ടിമറിയാണെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. മൂന്നുദിവസത്തിനകം പൂർണ റിപ്പോർട്ട് തയാറാകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പുക പൂർണമായും നിയന്ത്രിക്കാത്തതിനാൽ ജനങ്ങൾക്ക് ആശങ്ക ഏറുകയാണ്.
ശ്വാസംമുട്ടലടക്കം അസ്വസ്ഥതകൾ നേരിട്ട നിരവധി പേർ സമീപ ആശുപത്രികളിൽ ചികിത്സ തേടി. ജനങ്ങൾക്കാവശ്യമായ പ്രാഥമികചികിത്സ നൽകാൻ മുഴുവൻ സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് നിർേദശം നൽകി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തി വായുവിലേക്കെത്തുന്നത് വലിയ അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.