കൊച്ചി: യാത്രക്ക് കേന്ദ്ര മെട്രോ സുരക്ഷ കമീഷണറുെട പച്ചക്കൊടി ലഭിച്ച കൊച്ചി മെട്രോ ട്രെയിനിെൻറ സർവിസ് ട്രയൽ തുടങ്ങി. ബുധനാഴ്ച രാവിലെ 6.30 മുതൽ രാത്രി ഒമ്പതര വരെ നാല് ട്രെയിനുകൾ ഉപയോഗിച്ചായിരുന്നു സർവിസ് ട്രയൽ. യഥാർഥ സർവിസിന് സമാനമായിരുന്നെങ്കിലും ഇതിൽ യാത്രക്കാരെ കയറ്റിയിരുന്നില്ല. പരീക്ഷണ ഒാട്ടത്തിെൻറ ആദ്യ ദിവസം മൊത്തം 142 ട്രിപ്പുകളാണ് നടത്തിയത്. ആലുവ മുതൽ പാലാരിവട്ടം വരെ 26 മിനിറ്റ് കൊണ്ടാണ് ഒാടിയെത്തിയത്.
മെട്രോയുടെ അനുബന്ധ സംവിധാനങ്ങളുടെ വിജയകരമായ പ്രവർത്തനവും പരീക്ഷിച്ചു. ആദ്യഘട്ടത്തിെൻറ ഭാഗമായ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനിടയിലെ 11 സ്റ്റേഷനുകളിലെയും ആശയവിനിമയ ഉപാധികളും സിഗ്നൽ സംവിധാനവും പ്രവർത്തിപ്പിച്ചു. ആലുവയിൽനിന്ന് പാലാരിവട്ടത്തേക്കും തിരിച്ചുമുള്ള സർവിസിൽ എല്ലാ സ്റ്റേഷനുകളിലും നിർത്തി. യാത്രക്കാർക്ക് അറിയിപ്പും നിർദേശങ്ങളും നൽകുന്നതിനുള്ള ക്രമീകരണങ്ങൾ, ഒാരോ സ്റ്റേഷനിലുമെത്തുേമ്പാൾ ട്രെയിനിൽ അതത് സ്റ്റേഷെൻറ വിവരങ്ങൾ തെളിയുന്ന സംവിധാനം എന്നിവയുടെ പ്രവർത്തനവും വിലയിരുത്തി. ട്രെയിൻ സർവിസും അനുബന്ധ സംവിധാനങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പാക്കുംവരെ ട്രയൽ തുടരുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ പരീക്ഷണ ഒാട്ടത്തിൽ കൂടുതൽ ട്രെയിനുകൾ ഉൾപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യം അനുസരിച്ച് ഇൗ മാസം അവസാനമോ ജൂൺ ആദ്യവാരമോ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. ഉദ്ഘാടന തീയതി ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. രാജ്യത്തെതന്നെ ഏറ്റവും മികച്ച മെട്രോ എന്ന ബഹുമതിക്കൊപ്പം ഉദ്ഘാടന വേളയിൽത്തന്നെ ഏറ്റവും കുറഞ്ഞ സമയത്ത് കൂടുതൽ ദൂരം സർവിസ് നടത്തുന്നു എന്ന പ്രത്യേകതയും കൊച്ചി മെട്രോക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.