കൊച്ചി: കൊച്ചി മെട്രോ ട്രെയിനിലെ യാത്രക്ക് കേന്ദ്ര മെേട്രാ റെയിൽ സുരക്ഷ കമീഷണറുടെ അനുമതി. കഴിഞ്ഞയാഴ്ച സുരക്ഷ പരിശോധന പൂർത്തിയാക്കി മടങ്ങിയ മെട്രോ റെയിൽ ചീഫ് സേഫ്റ്റി കമീഷണർ കെ.എ. മനോഹരെൻറ നേതൃത്വത്തിെല സംഘം ഗുണനിലവാര സർട്ടിഫിക്കറ്റ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറി. റെയിലിെൻറ സുരക്ഷയിൽ പൂർണ തൃപ്തി പ്രകടിപ്പിച്ച അന്തിമ റിപ്പോർട്ടാണ് നൽകിയത്. മൂന്ന് ദിവസമായി നടന്ന പരിശോധനക്കുശേഷം മെട്രോയുടെ നിലവാരം മികച്ചതാണെന്ന് ചീഫ് സേഫ്റ്റി കമീഷണർ വ്യക്തമാക്കിയിരുന്നു.
ആലുവ മുട്ടം മുതൽ പാലാരിവട്ടം വരെ 13.2 കിലോമീറ്ററാണ് സംഘം വെള്ളിയാഴ്ച വരെ മൂന്ന് ദിവസം പരിശോധിച്ചത്. എല്ലാ സ്റ്റേഷെൻറയും സുരക്ഷ സംവിധാനം മികച്ചതാണെന്നാണ് സംഘത്തിെൻറ വിലയിരുത്തൽ. ബംഗളൂരു, ചെന്നൈ മെട്രോ സ്റ്റേഷനുകെളക്കാൾ നിലവാരത്തിലാണ് കൊച്ചിയിലെ സ്റ്റേഷനുകളെന്ന് പരിശോധന പൂർത്തിയായശേഷം കെ.എ. മനോഹരൻ വ്യക്തമാക്കിയിരുന്നു.
സ്റ്റേഷനിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങള്‍, ട്രാക്ക്, സിഗ്നൽ, ദിശസൂചകങ്ങള്, വിവരം അറിയാനുള്ള സംവിധാനം, കണ്ട്രോള് റൂം, ദുരന്തനിവാരണ സംവിധാനങ്ങള്‍, ഫയര്‍ അലാം, എസ്കലേറ്റര്‍, ലിഫ്റ്റ്, സ്റ്റേഷനുകളിലെ ശൗചാലയം, കുടിവെള്ള ലഭ്യത, ടിക്കറ്റിങ്, ഓഫിസ്, കസ്റ്റമര്‍ കെയര്‍, വിവരങ്ങള്‍ അനൗണ്‍സ് ചെയ്യാനും പ്രദര്‍ശിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചിരുന്നു. മുട്ടം യാര്‍ഡിലെ ഓപറേഷന് കണ്ട്രോള് യൂനിറ്റും അനുബന്ധസൗകര്യങ്ങളും സംഘം സന്ദര്‍ശിച്ചു. ജീവനക്കാര്‍ക്ക് നല്കിയ പരിശീലനത്തിെൻറ വിശദാംശങ്ങളും വിലയിരുത്തി. ഇക്കാര്യങ്ങളിലെല്ലാം അവർ തൃപ്തി അറിയിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് അറിയിപ്പ് നൽകുന്ന സംവിധാനത്തിെലയും ചില സ്റ്റേഷനുകളിൽ കാമറ സ്ഥാപിക്കുന്നതിലെയും ചെറിയ പോരായ്മ ചൂണ്ടിക്കാട്ടിയ സംഘം പരിഹരിക്കാൻ നിർദേശം നൽകിയിരുന്നു. ഒരാഴ്ചക്കകം പ്രശ്നം പരിഹരിക്കാമെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് ഉറപ്പുനൽകിയിട്ടുണ്ട്.
കേന്ദ്ര മെേട്രാ റെയിൽ സുരക്ഷ കമീഷണറുടെ അനുമതി ലഭിച്ചേതാടെ ട്രെയിൻ ഒാടിക്കാനുള്ള എല്ലാ കടമ്പയും കടന്നിരിക്കുകയാണ്. ഇനി ഉദ്ഘാടനത്തീയതി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.