കൊച്ചി: കൊച്ചി മെട്രോ നടപ്പാക്കുന്നത് കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം. ഇതിെൻറ പ്രാഥമിക നടപടി ആരംഭിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ ആശയങ്ങൾക്ക് ഉൗന്നൽ നൽകിയുള്ള സംവിധാനങ്ങളും ആലോചനയിലാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർ അറിയിച്ചു. മെട്രോ സ്റ്റേഷനുകളിൽനിന്ന് മാലിന്യം ശേഖരിച്ച് തരംതിരിച്ച ശേഷം ആലുവ മുട്ടത്ത് സജ്ജീകരിക്കുന്ന കേന്ദ്രീകൃത സംവിധാനത്തിലൂടെ സംസ്കരിക്കാനാണ് പദ്ധതി. പേപ്പർ ഗ്ലാസുകൾ പോലുള്ളവ പൂർണമായി ഒഴിവാക്കി സ്റ്റീൽ ഗ്ലാസുകളാകും ഉപയോഗിക്കുക. മറ്റ് മെട്രോകളെ അപേക്ഷിച്ച് കൂടുതൽ നിരീക്ഷണ കാമറകളും സ്ത്രീജീവനക്കാരും ഉണ്ട് എന്നതും കൊച്ചി മെട്രോയുടെ പ്രത്യേകതയാണ്. സുരക്ഷ, ടിക്കറ്റിങ്, ഉപഭോക്തൃസേവനം തുടങ്ങി സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം നടത്തിപ്പ് കുടുംബശ്രീ വഴിയായതാണ് സ്ത്രീജീവനക്കാർ കൂടാൻ കാരണം.
സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ വിപുല സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. സ്ത്രീകളടക്കം പ്രത്യേക വിഭാഗങ്ങൾക്ക് സീറ്റോ കമ്പാർട്ട്മെേൻറാ സംവരണം ചെയ്യുന്നതിന് പകരം മുൻഗണ നൽകുന്ന രീതിയാണ് നടപ്പാക്കുന്നത്. ഇതിനായി ഒാരോ ട്രെയിനിലും രണ്ട് കോച്ചുകളിലായി മുൻഗണന ഏരിയ നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീകൾ, കുട്ടികളെയുമെടുത്തുവരുന്ന സ്ത്രീകളും പുരുഷന്മാരും, രോഗികൾ, ഭിന്നശേഷിയുള്ളവർ, മുതിർന്ന പൗരന്മാർ എന്നിവർക്കാകും മുൻഗണന. വ്യത്യസ്ത നിറത്തിലായതിനാൽ ട്രെയിനിൽ ഇൗ ഭാഗം തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല. മുൻഗണന ഏരിയ സൂചിപ്പിക്കുന്ന അടയാളം സ്റ്റേഷനിലുമുണ്ടാകും. ലിഫ്റ്റിനോട് ചേർന്ന് വരുന്നതിനാൽ ലിഫ്റ്റ്വഴി എത്തുന്ന ഭിന്നശേഷിക്കാർക്കും രോഗികൾക്കും വയോധികർക്കുമെല്ലാം എളുപ്പത്തിൽ മുൻഗണന ഏരിയയിലേക്ക് കടക്കാം. ഗർഭിണികൾക്കായി കുഷ്യൻ സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കും അവശരായ രോഗികൾക്കും സ്റ്റേഷനുകളിൽ വീൽചെയർ ലഭ്യമാക്കും. ഇവർക്ക് ഡ്രൈവറുടെ സീറ്റിന് തൊട്ടുപിന്നിലാണ് സ്ഥലം അനുവദിച്ചത്. ഇവിടെ വീൽചെയർ പൂട്ടിവെക്കാൻ സംവിധാനമുണ്ട്. മുന്നിലെ ബട്ടൻ അമർത്തിയാൽ ഭിന്നശേഷിക്കാർക്ക് സുരക്ഷിതമായി ഇറങ്ങാൻ കഴിയും വിധം ട്രെയിനിെൻറ വാതിൽ കൂടുതൽ സമയം തുറന്നുവെക്കുകയും ആവശ്യമെങ്കിൽ ഡ്രൈവറുടെ സഹായം ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.