Posted On
date_range Updated On
date_range കൊച്ചി െമട്രോ: ഉദ്ഘാടന തീയതി ഉടൻ -മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിമെട്രോ ഉദ്ഘാടന തീയതിയുടെ കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആശങ്കക്ക് അടിസ്ഥാനമില്ല. പ്രധാനമന്ത്രി ഉദ്ഘാടനം െചയ്യുന്നതാണ് ഉചിതമെന്ന നിലപാടാണ് സർക്കാറിനുള്ളത്. അദ്ദേഹത്തിെൻറ തീയതി ലഭിക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുകയാണ്. അടുത്ത ദിവസം തന്നെ തീരുമാനമാകും. മുട്ടം യാർഡിന് ഭൂമി ഏറ്റെടുക്കുേമ്പാൾ നൽകിയ വാഗ്ദാനം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ സാദത്തിെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.