മെട്രൊ: ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം തീരാകളങ്കം -പി.സി. ജോർജ്

കോട്ടയം: പ്രഥമയാത്രയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കേരളത്തിലെ മെട്രൊ ട്രയിൻ സർവിസിൻെറ ചരിത്രത്തിൽ തീരാകളങ്കമാണെന്ന്​ കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. ഉദ്ഘാടന വേദിയിൽ ഉമ്മൻ ചാണ്ടി ഉണ്ടാകുന്നത് ​േപ്രാട്ടോകോൾ ലംഘനമാണെന്ന വാദം സാങ്കേതികമായി നീതികരിക്കാം. എന്നാൽ, പ്രധാനമന്ത്രിക്കൊപ്പം പ്രഥമയാത്രയിൽ സംസ്ഥാന സർക്കാർ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമായിരുന്നു. വികസന കാര്യങ്ങളിൽ അന്ധമായ രാഷ്​ട്രീയ വിരോധം കലർത്തുന്നതുകൊണ്ടാണ്​ കേരളത്തി​​െൻറ പുരോഗതി ഷട്ടിൽ സർവിസുപോലെ ഇഴയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം റെഡ്​ക്രോസ്​ ഹാളിൽ കേരള യുവജനപക്ഷം സംസ്ഥാന നേതൃസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 

Tags:    
News Summary - kochi metro oommen chandy pc george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.