‘പ്രിയപ്പെട്ട സഹോദരന്മാരേ’; സദസ്സിനെ കൈയിലെടുത്ത്​ മോദി

കൊ​ച്ചി: മ​ല​യാ​ള​ത്തി​ൽ പ്ര​സം​ഗ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​യും സ​ദ​സ്സി​നെ കൈ​യി​ലെ​ടു​ത്തു. കൊ​ച്ചി മെ​ട്രോ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും മ​ല​യാ​ളം പ്ര​സം​ഗം. ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ‘എ​​​​​െൻറ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​ന്മാ​രേ, കൊ​ച്ചി മെ​ട്രോ ഉ​ദ്ഘാ​ട​ന​ത്തി​​​​​െൻറ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ കൊ​ച്ചി​ക്കാ​രെ​പ്പോ​ലെ​ത​ന്നെ ഞാ​നും സ​ന്തോ​ഷി​ക്കു​ന്നു, അ​ഭി​മാ​നം കൊ​ള്ളു​ന്നു’ എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു​വും പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്​ മ​ല​യാ​ള​ത്തി​ലാ​ണ്. ‘കേ​ര​ള​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും എ​​​​​െൻറ ന​മ​സ്കാ​രം’ എ​ന്ന് തു​ട​ങ്ങി​യ അ​ദ്ദേ​ഹം മെ​ട്രോ​ക്ക് ആ​ശം​സ​ക​ളും മ​ല​യാ​ള​ത്തി​ൽ അ​റി​യി​ച്ചു. ഇ​രു​വ​രു​ടെ​യും മ​ല​യാ​ളം ആ​ളു​ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

Tags:    
News Summary - kochi metro narendra modi addresses audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.