കൊച്ചി: കൊച്ചി മെട്രോ റെയിൽ ഉദ്ഘാടനച്ചടങ്ങ് കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സംഘം വെള്ളിയാഴ്ച നടത്തിയ സന്ദർശനത്തെത്തുടർന്നാണ് ഉദ്ഘാടന വേദി സംബന്ധിച്ച് അന്തിമ തീരുമാനമായത്.
കലൂർ സ്റ്റേഡിയം, ആലുവ, കളമശ്ശേരി സെൻറ് പോൾസ് കോളജ് ഗ്രൗണ്ട് എന്നിവയാണ് പരിഗണനയിലുണ്ടായിരുന്നത്. മൂന്നിടങ്ങളും എസ്.പി.ജി സംഘം സന്ദർശിച്ചു. ഏറ്റവും സുരക്ഷിതം കലൂർ സ്റ്റേഡിയമാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം.
എസ്.ജി.പി, ഇൻറലിജൻസ് ബ്യൂറോ എന്നിവയിലെ ഒാരോ ഉദ്യോഗസ്ഥനാണ് സംഘത്തിലുണ്ടായിരുന്നത്. കലൂർ സ്റ്റേഡിയത്തിലെത്തി മൈതാനത്തിെൻറ അളവ് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചാണ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.