Posted On
date_range Updated On
date_range യന്ത്രത്തകരാർ; ജിദ്ദ വിമാനം റദ്ദാക്കി
കൊച്ചി: യന്ത്രത്തകരാറിനെത്തുടർന്ന് എയർ ഇന്ത്യയുടെ ജിദ്ദ വിമാനം റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത ്തിൽ തിരിച്ചിറക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം എയർ ഇന്ത്യ അറിയിച്ചത്.
എ.ഐ 963 കൊച്ചി-ജിദ്ദ വിമാനമാണ് റദ്ദാക്കിയത്. വൈകീട്ട് 5.30ന് ജിദ്ദയിലേക്ക് പറന്നുയർന്ന വിമാനം അരമണിക്കൂർ മാത്രം പറന്ന് തിരിച്ചിറക്കുകയായിരുന്നു.
വിമാനത്തിൽ പോകേണ്ടിയിരുന്ന 217 യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.