Posted On
date_range Updated On
date_range കലക്ടർ അനുപമയുടെ ആത്മാർഥത അറിയാമെന്ന് സുരേഷ് ഗോപി
തൃശൂർ: കലക്ടർ ടി.വി അനുപമ ആത്മാർഥതയുള്ളവരാണെന്ന് അറിയാമെന്ന് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. എം.പി ഫണ്ട് വിനിയോഗത്തിൻെറ കാര്യത്തിൽ ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ് അനുപമ. അന്ന് കലക്ടർ തൻെറയോ എതിർത്തവരുെടയോ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും സുരേഷ് ഗോപി ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
അയ്യപ്പൻെറ പേരിൽ വോട്ട് ചോദിച്ചെന്ന് കാട്ടി നോട്ടീസ് നൽകിയത് രാഷ്ട്രീയപ്രേരിതമാണോ എന്നത് അവർ തന്നെ പറയട്ടെ. അനുപമ അവരുടെ ജോലിയാണ് ചെയ്തത്. ഇല്ലെങ്കിൽ രാഷ്ട്രീയ ആരോപണങ്ങൾ വരാമെന്നും സുരേഷ് ഗോപി പറഞ്ഞു.
അയ്യപ്പൻെറ പേരിൽ വോട്ടു ചോദിച്ച സംഭവത്തിൽ കലക്ടർ നൽകിയ നോട്ടീസിന് സുരേഷ് ഗോപി ഇന്ന് മറുപടി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.