കെ.എൻ.എം മുൻ സംസ്ഥാന സെക്രട്ടറി ഡോ. എം. അബ്ദുൽ അസീസ് നിര്യാതനായി

കോഴിക്കോട്‌: കേരള നദ്‌വത്തുൽ മുജാഹിദീൻ മുൻ സംസ്ഥാന സെക്രട്ടറിയും കാലിക്കറ്റ്‌ സർവകലാശാല റിട്ട. രജിസ്ട്രാറും ഫിനാൻസ്‌ ഓഫിസറുമായ ഡോ. എം. അബ്ദുൽ അസീസ് (89) നിര്യാതനായി. ചാലപ്പുറം ചെമ്പക ഹൗസിങ് കോളനിയിലെ വസതിയിലായിരുന്നു അന്ത്യം.

മയ്യത്ത് നമസ്കാരം തിങ്കൾ വൈകീട്ട് നാലുമണിക്ക് പുതിയപാലം മുജാഹിദ് പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

ഭാര്യ. ഡോ. കുൽസം ബീവി. മക്കൾ: അൻവർ, അൻസാരി, അജ്മൽ, അഫ്സൽ. മരുമക്കൾ: ദീന, ഷബാന, റിസ്വാന.

Tags:    
News Summary - KNM Ex State Secretary Dr. M. Abdul Aziz passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.