Posted On
date_range Updated On
date_range ജനകീയ മെട്രോ യാത്രക്കെതിരെ കെ.എം.ആർ.എൽ നിയമ നടപടിക്ക്
കൊച്ചി: കോൺഗ്രസ് നേതാക്കൾ നടത്തിയ ജനകീയ മെട്രോ യാത്രയിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് കെ.എം.ആർ.എൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് ജനകീയ യാത്ര നടത്തിയത്. ജനകീയ മെട്രോ യാത്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് സ്റ്റേഷൻ കൺട്രോളർമാർ കെ.എം.ആർ.എൽന് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുന്നത്.
ഗുരുതരമായ പിഴവുകളാണ് കോണ്‍ഗ്രസിന്‍റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നു കെ.എം.ആർ.എൽ കണ്ടെത്തിയത്. അനിയന്ത്രിതമായി പ്രവർത്തകർ സുരക്ഷ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.