എല്ലാ പ്രശ്​നങ്ങളും കെട്ടിയിടുന്നത്​​ മുസ്​ലിം സമുദായത്തിനുമേൽ; ഇത്​ ഇസ്​​ലാമോഫോബിയ​ -കെ.എം. ​ഷാജി

കോഴിക്കോട്​: നാട്ടിൽ നടക്കുന്ന എല്ലാ പ്രശ്​നങ്ങളും കൊണ്ടുപോയി കെട്ടിയിടാനുള്ള കുറ്റിയായി മുസ്​ലിം സമുദായം മാറിയെന്ന്​ കെ.എം. ഷാജി എം.എൽ.എ. അഴിമതി, കള്ളക്കടത്ത്​, കൊലപാതകം, ആയുധങ്ങൾ പിടിക്കുന്നത്​ തുടങ്ങി എല്ലാ കുറ്റകൃത്യ​ങ്ങളും കൊണ്ടു​െചന്നെത്തിക്കുന്നത്​ ആ കുറ്റിയിലാണ്​. ഇത്​ തികഞ്ഞ ഇസ്​ലാമോഫോബിയയും വംശീയതുമാണെന്നും കെ.എം. ഷാജി ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറയുന്നു.

പോസ്​റ്റി​​െൻറ പൂർണരൂപം:
നമ്മുടെ നാട്ടിൽ എല്ലാ പൊതുപ്രശ്നങ്ങളും കൊണ്ടുപോയി കെട്ടാനായി ഒരു കുറ്റി തറച്ച്‌ വെച്ചിട്ടുണ്ട്‌; അഴിമതി, കള്ളക്കടത്ത്‌, കൊലപാതകം, ആയുധങ്ങൾ പിടിക്കുന്നത്‌ തുടങ്ങി എല്ലാ ക്രൈമുകളും എങ്ങനെയെങ്കിലും കൊണ്ടു ചെന്നെത്തിക്കുന്ന ആ കുറ്റി ആണ് മുസ്ലിം കമ്മ്യൂണിറ്റി; ഇത് തികഞ്ഞ ഇസ്ലാമോഫോബിയയും വംശീയതയും ആണ്!!

പേരും പ്രദേശവുമൊക്കെ ചേർത്ത് നടത്തുന്ന ചെറിയ ടെക്നിക്കിലൂടെ അത്‌ ക്ഷിപ്രസാധ്യമാവുന്നു! ജനാധിപത്യപരമായ സമരങ്ങളെ പോലും തോൽപിക്കാൻ എളുപ്പമായ മാർഗ്ഗം അതിൽ മതം കുത്തിക്കലക്കലും തീവ്രവാദം ആരോപിക്കലും ആണെന്ന് നാം കാണുന്നതാണല്ലോ!!

സ്വർണ്ണക്കടത്തെന്ന് പറഞ്ഞാൽ അതിൽ ഒരു കാക്കാ​​െൻറ പേരു കൂട്ടി മലപ്പുറത്തെത്തിച്ചാൽ പിന്നെ പണി എടുക്കാൻ ആളുകൂടും. കടുത്ത ‘ജനാധിപത്യവാദികളായി’ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നവരുടെ ചാക്കിൽനിന്ന് പൂച്ച കരയുന്നത്‌ കേൾക്കണമെങ്കിൽ ഈ ഒരു ഇരയെ പുറത്തെവിടെയെങ്കിലും വെച്ചാൽ മതി!!

"മതമല്ല മതമല്ല മതമല്ല പ്രശ്നം എരിയുന്ന പൊരിയുന്ന വയറാണു പ്രശ്നം" എന്ന് പകൽ മുദ്രാവാക്യം വിളിക്കുന്ന കമ്യൂണിസ്റ്റ്‌ ആണെങ്കിലും മതവും ദേശീയതയും കൊണ്ട്‌ കൊത്തും കല്ല് കളിക്കുന്ന സംഘമിത്രങ്ങളാണെങ്കിലും ഈ കാര്യത്തിൽ നല്ല ഐക്യമുണ്ട്‌.

സ്വർണ്ണക്കടത്തി​​െൻറ വാർത്തകൾ വന്ന ദേശാഭിമാനിയും ജന്മഭൂമിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാവാൻ വല്യ പാടാ!! ടി.വി സ്ക്രീനിൽ കൈരളിയും ജനവും എംബ്ലത്തിൽ സൂക്ഷിച്ച്‌ നോക്കിയാലേ അറിയൂ!! ഇത് തന്നെയാണ് വംശീയ വെറിയിൽ നിങ്ങൾ സഖാക്കളും സംഘാക്കളും കൂടി കേരളത്തിലും വിളയിച്ചെടുക്കുന്ന ഇസ്ലാമോഫോബിയ!!

Full View
Tags:    
News Summary - km shaji about islamophobia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.