Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് ഹരജിയിൽ മാണിക്ക് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍നിന്നു കെ.എം. മാണിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹരജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. മണ്ഡലത്തിലെ വോട്ടറായ കെ.സി. ചാണ്ടിയാണ് ഹരജിക്കാരൻ. പാലാ, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റികളിലെ റബര്‍ കര്‍ഷകര്‍ക്കുള്ള കുടിശ്ശിക തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്തത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നാണ് ഹരജിക്കാരെൻറ ആരോപണം.
സഹകരണ ബാങ്ക് വഴി വായ്പ ലഭ്യമാക്കി പാലാ മണ്ഡലത്തിലുള്ള കര്‍ഷകര്‍ക്കു മാത്രം വിതരണം ചെയ്യുകയും പത്രത്തിലൂടെ പരസ്യംചെയ്യുകയും ചെയ്തത് വോട്ടര്‍മാര്‍ക്ക് കോഴ നല്കുന്നതിനു തുല്യമാണെന്നും ഹരജിക്കാരന് വാദിച്ചു. ഇതു പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്.കെ. കൗള്‍ എന്നിവരുടെ ബെഞ്ച് നോട്ടീസയച്ചത്. കുടിശ്ശിക വിതരണം ചെയ്തത് കോഴയായി കണക്കാക്കാനാകില്ലെന്നു വ്യക്തമാക്കി ഹൈകോടതി ഹരജി തള്ളിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.