കോൺഗ്രസ് ആവശ്യപ്പെട്ടാൽ ജോസ് കെ. മാണിക്കെതിരെ മത്സരിക്കുമെന്ന് മാണിയുടെ മരുമകൻ

കോട്ടയം: യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് എൽ.ഡി.എഫിൽ ചേക്കേറിയ ജോസ് കെ. മാണിയെ വിമർശിച്ച് കെ.എം മാണിയുടെ മകളുടെ ഭർത്താവ്. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.പി ജോസഫാണ് ഭാര്യാ സഹോദരന്‍റെ രാഷ്ട്രീയ നിലപാടിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയത്.

ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെ കെ.എം മാണി പോലും എൽ.ഡി.എഫിൽ നിന്ന് തിരികെ യു.ഡി.എഫിൽ എത്തി എന്നതാണ് ചരിത്രമെന്നും കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി ആവശ്യപ്പെട്ടാൽ ജോസ് കെ. മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോൺഗ്രസിന്‍റെ രാഷ്ട്രീയ മാറ്റം ഭൂഷണമല്ല. ഇടതുപക്ഷത്ത് കേരള കോൺഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് പണ്ട് ഇടതുപക്ഷത്തോട് ഐക്യം പ്രഖ്യാപിച്ച മാണി രണ്ട് വർഷത്തിന് ശേഷം തിരികെ യു.ഡി.എഫിൽ എത്തിയതെന്നും എം.പി ജോസഫ് പറഞ്ഞു.

ബാർകോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സി.പി.എം എന്നും ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടിനോട് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.