Posted On
date_range Updated On
date_range വേങ്ങരയിൽ മാണിയെത്തില്ല: പകരം ഉണ്ണിയാടൻ
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചരണത്തിെൻറ ഭാഗമാകാൻ കേരളാ കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി എത്തില്ല. മാണിക്ക് പകരം പാർട്ടിയെ പ്രതിനിധീകരിച്ച് തോമസ് ഉണ്ണിയാടൻ വേങ്ങരയിൽ എത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രചരണത്തിന് മാണിയേയും പാർട്ടി നേതാക്കളെയും പി.കെ. കുഞ്ഞാലിക്കുട്ടി ഒൗദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ മാണി പ്രചാരണ പരിപാടികൾക്ക് എത്താത്തതിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
വേങ്ങരയിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് മാണി നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.