ശൈലജയുടെ രാജി ആവശ്യം: യു.ഡി.എഫ്​ വീണ്ടും സഭ ബഹിഷ്​കരിച്ചു

തിരുവനന്തപുരം: ഹൈകോടതി വിമർ​ശനമേറ്റുവാങ്ങിയ മന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ശക്​തമായ പ്രതിഷേധം തുടരുന്ന യു.ഡി.എഫ്​ ബുധനാഴ്​ചയും നിയമസഭ നടപടികൾ ബഹിഷ്​കരിച്ചു. ചോദ്യോത്തരവേളയിൽ മുദ്രാവാക്യം വിളിച്ച്​ നടുത്തളത്തിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ച യു.ഡി.എഫ്​ അംഗങ്ങൾ പിന്നീട്​ ബഹിഷ്​കരണം പ്രഖ്യാപിച്ച്​ പുറത്തേക്ക്​ പ്രകടനം നടത്തി.

യു.ഡി.എഫ്​ സഭ വി​െട്ടങ്കിലും പ്രതിപക്ഷത്തെ മാണി ഗ്രൂപ്​​ അടിയന്തര പ്രമേയം അവതരിപ്പിക്കുകയും മറ്റു നിയമസഭ കാര്യപരിപാടികൾ മുറപോലെ നടക്കുകയും ചെയ്​തു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയ യു.ഡി.എഫ് അംഗങ്ങള്‍ ചോദ്യോത്തരം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ പ്രതിഷേധവും തുടങ്ങി. ഇതൊന്നും പരിഗണിക്കാതെ സ്പീക്കര്‍ സഭനടപടികളുമായി മുന്നോട്ടുപോയി.

ചോദ്യോത്തരവേള തീരുന്നതുവരെ നടുത്തളത്തിലിരുന്ന് മുദ്രാവാക്യം മുഴക്കിയ യു.ഡി.എഫ് അംഗങ്ങള്‍ അത് തീറാറായപ്പോള്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം പ്രകടിപ്പിച്ചുകഴി​െഞ്ഞന്നും ഇനി സീറ്റുകളിലേക്ക് പോകണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കാന്‍ എഴുന്നേറ്റെങ്കിലും അംഗങ്ങള്‍ സീറ്റിലേക്ക് മടങ്ങാതെ അതിന് അനുവദിക്കില്ലെന്ന നിലപാട് സ്പീക്കര്‍ സ്വീകരിച്ചു.

കേരളത്തി​​െൻറ ചരിത്രത്തിലുണ്ടാകാത്ത സംഭവമാണിതെന്ന് പ്രതിപക്ഷ നേതാവ്​ പറഞ്ഞു. ഹൈകോടതിയില്‍നിന്ന്​ ഇതിനെക്കാള്‍ ചെറിയ പരാമര്‍ശം ഉണ്ടായപ്പോള്‍ പോലും മന്ത്രിസ്ഥാനം രാജി​െവച്ച ചരിത്രമാണ് സംസ്​ഥാനത്തുള്ളത്​. കോടതി വിമർശനം ചൂണ്ടിക്കാട്ടിയ ചെന്നിത്തല, ധാര്‍മികത വിട്ടൊഴിയാതെ അധികാരമൊഴിയുകയെന്നത് മന്ത്രിമാരുടെ ബാധ്യതയാണെന്നും പറഞ്ഞു.

Tags:    
News Summary - KK Shylaja: Opposition Chaos in Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.