കെ.കെ. ശൈലജയും എം.വി. ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ; സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ

കൊല്ലം: സി.പി.എം സംസ്ഥാന സമിതി അംഗങ്ങളായ കെ.കെ. ശൈലജയെയും എം.വി. ജയരാജനെയും എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേറ്റ് തെരഞ്ഞെടുത്തു.

സി.പി.എം 27ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ 89 അംഗ സംസ്ഥാന സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. ഇതിൽ 17പേർ പുതുമുഖങ്ങളാണ്. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാ സെക്രട്ടറിമാരെയും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മന്ത്രി ആർ. ബിന്ദു, വി. വസീഫ്, കെ. ശാന്തകുമാരി, ഡി.കെ. മുരളി, എം. അനിൽ കുമാർ, കെ. പ്രസാദ്, കെ.ആർ. രഘുനാഥ്, എസ്. ജയമോഹൻ, വി.കെ. സനോജ്, എം. പ്രകാശ്, കെ. റഫീഖ്, എന്നിവരാണ് സംസ്ഥാന സമിതിയിൽ ഇടംപിടിച്ചത്. സൂസൻ കോടി സംസ്ഥാന സമിതിയിൽ നിന്ന് പുറത്തായി. മന്ത്രി വീണ ജോർജ് സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാകും.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായ രണ്ടാംതവണയും എം.വി. ഗോവിന്ദൻ തുടരാനും തീരുമാനമായി. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്.

സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ‌

പിണറായി വിജയൻ, എം.വി. ​ഗോവിന്ദൻ, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എളമരം കരീം, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാല​ഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സി.എസ്. സുജാത, പി. സതീദേവി, പി.കെ. ബിജു, എം.സ്വരാജ്, പി.എ. മു​ഹമ്മദ് റിയാസ്, കെ.കെ. ജയചന്ദ്രൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു, എം.വി. ജയരാജൻ, പി. ജയരാജൻ,

കെ.കെ. രാ​ഗേഷ്, ടി.വി. രാജേഷ്, എ.എൻ. ഷംസീർ, സി.കെ. ശശീന്ദ്രൻ, പി. മോഹനൻ മാസ്റ്റർ, എ. പ്രദീപ് കുമാർ, ഇ.എൻ. മോഹൻ​ദാസ്, പി.കെ. സൈനബ, സി.കെ. രാജേന്ദ്രൻ, എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ്, എ.സി. മൊയ്തീൻ, സി.എൻ. മോഹനൻ, കെ. ചന്ദ്രൻ പിള്ള, സി.എം. ദിനേശ്മണി, എസ്. ശർമ, കെ.പി. മേരി, ആർ. നാസർ, സി.ബി. ചന്ദ്രബാബു, കെ.പി. ഉദയബാനു, എസ്. സുദേവൻ, ജെ. മേഴ്സികുട്ടിയമ്മ,

കെ. രാജ​ഗോപാൽ, എസ്. രാജേന്ദ്രൻ, കെ. സോമപ്രസാദ്, എം.എച്ച് ഷാരിയാർ, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി.എൻ സീമ, വി. ശിവന്‍കുട്ടി, ഡോ. വി. ശിവദാസന്‍, കെ. സജീവന്‍, എം.എം വര്‍​ഗീസ്, ഇ. എന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ.എ. റഹിം, വി.പി. സാനു, ഡോ.കെ.എന്‍. ​ഗണേഷ്, കെ.എസ്. സലീഖ, കെ.കെ. ലതിക, പി. ശശി, കെ. അനില്‍കുമാര്‍, വി. ജോയ്, ഒ.ആര്‍. കേളു, ഡോ. ചിന്ത ജെറോം, എസ്. സതീഷ്, എന്‍. ചന്ദ്രന്‍.

പുതുമുഖങ്ങൾ

ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. രാജ​ഗോപാല്‍, കെ. റഫീഖ്, എം. മഹബൂബ്, വി.പി. അനില്‍, കെ.വി. അബ്ദുൽ ഖാദര്‍, എം. പ്രകാശൻ മാസ്റ്റർ, വി.കെ. സനോജ്, വി. വസീഫ്, കെ. ശാന്തകുമാരി, ആർ. ബിന്ദു, എം. അനിൽകുമാർ, കെ. പ്രസാദ്, ടി.ആർ. രഘുനാഥ്, എസ്. ജയമോഹൻ, ഡി.കെ. മുരളി.

സെക്രട്ടേറിയറ്റ് അം​ഗങ്ങൾ 

എം.വി. ജയരാജൻ, കെ.കെ. ശൈലജ, ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാല​ഗോപാൽ, പി. രാജീവ്, കെ.കെ ജയചന്ദ്രൻ, വി.എൻ വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ​ദിനേശൻ, സി.എൻ. മോഹനൻ.

Tags:    
News Summary - KK Shailaja and MV Jayarajan at the CPM State Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.