ശബരിമലയും താണ്ടി കിഫ്ബി! ഇടത്താവളങ്ങളുടെ മുഖഛായ തന്നെ മാറും

നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.

ശബരിമല ഇടത്താവളങ്ങളുടെ മുഖച്ഛായതന്നെ മാറ്റുവാൻ കിഫ്ബി പദ്ധതികൾക്ക് സാധിച്ചു. ശബരിമല തീർത്ഥാടകർക്ക് വിരിവയ്ക്കാൻ ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. എരുമേലി, നിലയ്ക്കൽ, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ ഇടത്താവളങ്ങൾക്കുവേണ്ടി കിഫ്ബി 146 കോടി രൂപ അനുവദിച്ചിരുന്നു. നിലയ്ക്കലിലെ പദ്ധതി ഉദ്ഘാടനം ചെയ്‌തു. എരുമേലിയിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്നും ബാക്കിസ്ഥലങ്ങളിൽ പുരോഗമിക്കുകയാണെന്നും ദേവസ്വം- സഹകരണ- രജിസ്ട്രെഷൻ മന്ത്രിയും ഏറ്റുമാനൂർ എം.എൽ.എ.യുമായ വി.എൻ. വാസവൻ പറഞ്ഞു.


Full View


ശബരിമലയിൽ 775 കോടി രൂപയുടെയും പമ്പയിൽ ഏതാണ്ട് 200 കോടി രൂപയുടെയും വികസനത്തിനാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയിരിക്കുന്നത്. ശബരിമലയിൽ റോപ് വേ നിർമാണം ഉടൻ തുടങ്ങും. അതോടെ ഡോളി സമ്പ്രദായം അവസാനിക്കും. ഭക്തരെയും സാധനങ്ങളും ചുമന്നും ട്രാക്ടറിലും കൊണ്ടുപോകുന്നത് അവസാനിപ്പിച്ച് റോപ് വേയിലേക്ക് മാറും. പ്രായംചെന്നവർക്കും മറ്റും ഇതു ഗുണം ചെയ്യും.

Tags:    
News Summary - Kiifbi developments in sabarimala staging areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.