Posted On
date_range Updated On
date_range പ്രകോപന മുദ്രാവാക്യം: പോപുലർ ഫ്രണ്ട് ട്രഷറർ കെ.എച്ച് നാസർ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ നടന്ന പോപുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ സംസ്ഥാന ട്രഷറർ കെ.എച്ച് നാസർ അറസ്റ്റിൽ. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. പൊലീസ് കാഞ്ഞിരമറ്റത്ത് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രകടനത്തിന്‍റെ സംഘാടകനെന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തത്.കേസിൽ സംഘാടകർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ സംസ്ഥാന സമിതിയംഗം യഹ്‌യ തങ്ങളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്തുവയസ്സുകാരന്‍ വിവാദ മുദ്രാവാക്യം വിളിച്ച 'ജനമഹാസമ്മേളന'ത്തിന്റെ മുഖ്യസംഘാടകനായിരുന്നു യഹിയ തങ്ങള്‍.
കേസില്‍ കുട്ടിയുടെ പിതാവ് അടക്കം ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 31 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.