തിരുവനന്തപുരം: കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഗാന്ധിനഗർ എസ്.ഐ എം.എസ് . ഷിബുവിനെ സർവിസിൽ തിരിച്ചെടുത്തുകൊണ്ടുള്ള കൊച്ചി റേഞ്ച് ഐ.ജിയുടെ ഉത്തരവ് ആഭ്യന് തരവകുപ്പ് മരവിപ്പിച്ചു. പൊലീസ് ഡിപ്പാർട്ടുമെൻറൽ എൻക്വയറീസ് പണിഷ്മെൻറ് ആൻഡ ് അപ്പീൽ ചട്ടത്തിലെ സർക്കാറിെൻറ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി. ഷിബ ു സസ്പെൻഷനിൽ തുടരും.
നട്ടാശ്ശേരി സ്വദേശി കെവിന് ജോസഫിനെ കാണാനില്ലെന്ന് കാട്ടി പി താവ് രാജൻ ജോസഫും ഭാര്യ നീനുവും നല്കിയ പരാതികളില്‍ ആദ്യദിവസം എസ്.ഐ ഷിബു അന്വേഷണം നടത്തിയില്ലെന്നും കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചയും അച്ചടക്കലംഘനവും വരുത്തിയെന്നും ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഷിബുവിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. സർവിസിൽനിന്ന് പിരിച്ചുവിടുന്നതിന് മുന്നോടിയായി കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, സംഭവദിവസം തനിക്ക് മുഖ്യമന്ത്രിയുെട സുരക്ഷ ചുമതലുണ്ടായിരുന്നെന്നും ഇതിനുശേഷം അന്വേഷണം നടത്തിയെന്നുമായിരുന്നു ഷിബു ഐ.ജിക്ക് നൽകിയ വിശദീകരണം. ഇതിെൻറ പശ്ചാത്തലത്തിലായിരുന്നു അച്ചടക്കനടപടി നിലനിർത്തിക്കൊണ്ട് ഷിബുവിനെ സർവിസിൽ തിരിച്ചെടുക്കാൻ ഐ.ജി തീരുമാനിച്ചത്.
ആദ്യം കോട്ടയം ജില്ലയിലേക്കും പിന്നീട് ഇടുക്കിയിലേക്കും ഷിബുവിനെ സ്ഥലംമാറ്റി. സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്.ഐയായി തരംതാഴ്ത്തിയായിരുന്നു സ്ഥലംമാറ്റം. എന്നാൽ, ഷിബുവിനെ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച കെവിെൻറ പിതാവ് പി. ജോസഫ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാൻ ആഭ്യന്തരവകുപ്പ് തയാറായത്.
സർവിസിൽനിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തിൽ ഭേദഗതി വരുത്തി തിരിച്ചെടുക്കുകയും സീനിയോറിറ്റിയിൽ തരംതാഴ്ത്തുകയും ചെയ്തത് ഷിബുവിെൻറ ഭാഗത്തുനിന്നുണ്ടായ ഗുരുതര കൃത്യവിലോപത്തിന് ആനുപാതികമല്ലെന്ന് ആഭ്യന്തരവകുപ്പിെൻറ പരിശോധനയിൽ കണ്ടെത്തി. ഇതിൻെറ പശ്ചാത്തലത്തിലാണ് ഐ.ജിയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് മരവിപ്പിച്ചത്.
മുഖ്യമന്ത്രിക്ക് നന്ദി -കെവിെൻറ പിതാവ്
കോട്ടയം: കെവിൻ െകാലേക്കസിൽ ആരോപണവിധേയനായ മുൻ ഗാന്ധിനഗർ എസ്.ഐ എം.എസ്. ഷിബുവിനെ സര്‍വിസില്‍ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചതിൽ ഏറെ സന്തോഷമുണ്ടന്നും മുഖ്യമന്ത്രിക്ക് നന്ദിയുെണ്ടന്നും കെവിെൻറ പിതാവ് ജോസഫ് പറഞ്ഞു. അേദ്ദഹം തന്ന ഉറപ്പുപാലിച്ചതായും ജോസഫ് പറഞ്ഞു. ഷിബുവിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിെര ജോസഫും കുടുംബവും ബുധനാഴ്ച മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചിരുന്നു. എസ്.ഐയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനുപിന്നിൽ ആരുടെയെങ്കിലും ഇടപെടലുണ്ടായിക്കാണാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.