Posted On
date_range Updated On
date_range ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയെന്ന് കെ.എസ്.യു
തൃശൂർ: ശ്രീ കേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ വോട്ടുകൾ വീണ്ടും എണ്ണാനുള്ള ഹൈകോടതി വിധി കെ.എസ്.യുവിന് അനുകൂലമാണെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. ജനാധിപത്യം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണെന്നും അലോഷ്യസ് പറഞ്ഞു.
തുടക്കം മുതൽ തന്നെ വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും ഏറ്റെടുക്കുകയായിരുന്നു. പല കാമ്പസിലും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനുള്ള തിരിച്ചടി കൂടിയാണ് വിധിയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.