കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസിന് മൂന്ന് വയസ്സ് തികയുന്നു

ഇന്ത്യൻ റെയിൽവെയുടെ വിപ്ലവകരമായ മാറ്റങ്ങളിലൊന്നായിരുന്നു വന്ദേ ഭാരത് എക്സ്പ്രസ്. ഇന്ത്യൻ റെയിൽവെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അതിവേഗ ഇലക്ട്രിക് ട്രെയിൻ സർവീസായ വന്ദേ ഭാരത് ന്യൂഡൽഹിയിലാണ് ആദ്യം സർവീസ് ആരംഭിച്ചത്. 2023 ഏപ്രിൽ 25ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തിരുവനന്തപുരം മുതൽ കാസർഗോടുവരെയുള്ള ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്.

ഷൊർണൂർ ജംഗ്ഷൻ വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. 8 മണിക്കൂർ 5 മിനുറ്റ് സമയം കൊണ്ടാണ് ഈ സെമി ഹൈസ്പീഡ് ട്രെയിൻ 588 കിലോമീറ്റർ ദൂരം പിന്നിടുന്നത്. തിരുവന്തപുരത്തിനും കാസർഗോഡിനും ഇടയിലെ യാത്രാസമയം മൂന്ന് മണിക്കൂറിനടുത്താണ് വന്ദേ ഭാരത് കുറച്ചത്. കൊല്ലം, കോട്ടയം, എറണാകുളം, ഷൊർണൂർ, തൃശ്ശൂർ, ഉൾപ്പെടെ 11 ജില്ലകളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പുള്ളത്. ഇപ്പോൾ സ്ലീപ്പർ ട്രെയിൻ ഉൾപ്പെടെ നിരവധി മാറ്റങ്ങളും നിരവധി സർവീസുകളും വന്ദേ ഭാരതിൽ ഉൾപ്പെടുന്നുണ്ട്. ട്രെയിൻ സർവീസുകളിൽ വളരെ വിപ്ലവകരമായ മാറ്റമാണ് വന്ദേ ഭാരതിലൂടെ ഗവൺമെന്‍റ് കൊണ്ടുവന്നത്.

Tags:    
News Summary - kerala vande bharat turns 3 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.