തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ വീട്ടിൽ ഡി.ആർ.ഐ നടത്തിയ റെയ ്ഡിൽ കേരള സർവകലാശാലയുടെ പൂരിപ്പിക്കാത്ത മാർക്ക് ലിസ്റ്റുകൾ കണ്ടെത്തി. സർവകലാ ശാലയുടെ സീലുള്ള മാർക്ക്ലിസ്റ്റാണ് കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ വിഷ്ണു സോമസുന്ദരത്തിെൻറ വീട്ടിൽ മാസങ്ങൾക്കുമുമ്പ് നടത്തിയ പരിശോധനയിലാണ് ആറ് മാർക്ക് ലിസ്റ്റുകൾ ഡി.ആർ.െഎക്ക് ലഭിച്ചത്. ലിസ്റ്റിൽ മാർക്ക് എഴുതാനുള്ള കോളങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ േമയ് മാസത്തിലായിരുന്നു വിഷ്ണുവിെൻറ വീട്ടില്‍ ഡി.ആർ.െഎ റെയ്ഡ് നടത്തിയത്.
താന്‍ ബി.ബി.എക്ക് കേരളസര്വകലാശാലയിലാണ് പഠിച്ചതെന്നും ആ സമയത്ത് പാളയത്തെ സര്‍വകലാശാല ആസ്ഥാനത്തെ ചവറ്റുകുട്ടയില്‍ നിന്നാണ് മാര്‍ക്ക് ലിസ്റ്റ് ലഭിച്ചതെന്നുമാണ് ഇതിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ വിഷ്ണു സോമസുന്ദരം അന്ന് മൊഴി നൽകിയതെത്ര. മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയത് ഡി.ആർ.െഎ അന്വേഷണപരിധിയില്‍ വരാത്തതായിരുന്നതിനാല് തുടരന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍, മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിെൻറ അടിസ്ഥാനത്തിൽ ഇതിെനക്കുറിച്ച് തുടരന്വേഷണം നടത്തണമെന്ന് കാണിച്ച് ഡി.ആർ.െഎ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അടുത്ത ദിവസം കത്ത് നല്‍കുമെന്നാണ് വിവരം. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഡി.ആർ.ഐ കാരണംകാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.