തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമം ഗ്രൂപ്പിന് കീഴിലുള്ള മീഡിയാവൺ ചാനലിന് നാലു അവാർഡുകൾ ലഭിച്ചു. മികച്ച വാർത്താഅവതാരകൻ: കെ.ആർ. ഗോപീകൃഷ്ണൻ (സ്പെഷ്യൽ എഡിഷൻ), മികച്ച ഡോക്യുമെൻററി അവാർഡ് : പി.കെ. ശ്യാം കൃഷ്ണൻ (ഭൂമിക്കായ്), മികച്ച കറണ്ട് അഫയേഴ്സ് പരിപാടി: മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സി.എൽ. േതാമസ് അവതരിപ്പിക്കുന്ന ബിയോണ്ട് ദ ഹെഡ്ലൈൻസ് (സനൂപ് ശശിധരൻ ചെയ്ത വൈപിനിലെ അമ്മ എന്ന സ്റ്റോറിക്ക്), മികച്ച ടോക് ഷോ അവാർഡ്: അരുൺകുമാർ (കേരള സമ്മിറ്റ്) എന്നിവർക്ക് ലഭിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്തസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
മറ്റു അവാർഡുകൾ: കഥേതരവിഭാഗത്തിൽ ഡോക്യുമെൻററി -മലബാറിലെ ഖലാസികൾ (ജനറൽ): സി.എൻ. ജയജോസ് രാജ് (ഫിലിം ഡിവിഷൻ), ബയോഗ്രഫി: ചിതയുടെ കാവൽക്കാരി -സുബിത സുകുമാർ (ജീവൻ ടി.വി), വുമൻ ആൻഡ് ചിൽഡ്രൻ, മികച്ച വിദ്യാഭ്യാസ ഡോക്യുമെൻറി, കുട്ടികളുടെ പരിപാടി എന്നീ മൂന്നുവിഭാഗങ്ങളിൽ: അബ്ജോദ് വർഗീസ് (മനോരമ ന്യൂസ്), എജുക്കേഷൻ പ്രോഗ്രാം ആങ്കർ -ജി. രാധാകൃഷ്ണൻ (വാക്കുപൂക്കുംകാലം, ഏഷ്യാനെറ്റ് ന്യൂസ്), സംവിധായകൻ -സി.എൽ. ജയജോസ് രാജ് (മലബാറിലെ ഖലാസികൾ), ന്യൂസ് കാമറാമാൻ -ജി.കെ.പി. വിജേഷ് (ലെൻസ് പുവർമാൻ, ഏഷ്യാനെറ്റ്), കോമ്പിയറർ -ഗോവിന്ദ് പത്മസൂര്യ (ഏഷ്യാനെറ്റ്), കമേൻററ്റർ -സലിൽ വി. മാങ്കുഴി (വിക്ടേഴ്സ് ചാനൽ), അന്വേഷാത്മക ജേണലിസ്റ്റ്: എം.ജി. അനീഷ് (അന്വേഷണം-ഏഷ്യാനെറ്റ് ), ലേഖനം: സോഹൻലാൽ.
കഥാവിഭാഗത്തിൽ മികച്ച സീരിയൽ: പോക്കുവെയിൽ- ഫ്ലവേഴ്സ് ചാനൽ, രണ്ടാമത്തെ ടെലി സീരിയൽ: തപസ്വിനി ഏവു പ്രാസ്യ, ടെലിഫിലിം (ഹാസ്യം): മാതള നാരങ്ങ, ടെലിഫിലം (ദീർഘം): അപ്പൂപ്പൻതാടി, ടി.വി ഷോ (എൻറർടെയിൻമെൻറ്): മാമ്പഴം സീസൺ 10, കോമഡി പ്രോഗ്രാം: ഉപ്പും മുളകും-ഫ്ലവേഴ്സ് ചാനൽ, കൊമേഡിയൻ -ബിജു സോപാനം (ഉപ്പും മുളകും), ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): സിദ്ധാർഥൻ (സഹയാത്രിക), (പെൺ): എയ്ഞ്ചൽ ഷിജോയ് (തപസ്വിനി വിശുദ്ധ ഏവുപ്രാസ്യ), കുട്ടികളുടെ ഷോട്ട് ഫിലിം: മൺവെട്ടം, ടെലിസീരിയൽ സംവിധായകൻ: അഭിലാഷ് വിജയ് (ചാവേർ), നടൻ: കെ. ഗിരീഷ് ബാബു (ഉരിയാട്ടം), നടി: ഷഫ്ന നിസാം, ശ്രുതി ലക്ഷ്മി (യഥാക്രമം സഹയാത്രിക, പോക്കുവെയിൽ), രണ്ടാമത്തെ നടൻ: കലാഭവൻ റഹ്മാൻ (നോട്ടീസ് വണ്ടി), രണ്ടാമത്തെ നടി: റീന ബഷീർ (പോക്കുവെയിൽ), ബാലതാരം: പാർവതി ഉണ്ണിക്കൃഷ്ണൻ (മാതള നാരങ്ങ), കാമറമാൻ: അൻസർ ഷാ (ചാവേർ), ചിത്രസംയോജകൻ: ഇ.എസ്. സൂരജ് (അപ്പൂപ്പൻതാടി), സംഗീത സംവിധായകൻ: കെ.വി. സുബ്രഹ്മണ്യൻ (ചാേവർ), ശബ്ദലേഖകൻ: സനൽ ജോർജ് (ചാവേർ), കലാസംവിധായകൻ: സിബി കല്ലോടി (തപസ്വിനി വിശുദ്ധ ഏവുപ്രാസ്യ). വാർത്തസമ്മേളനത്തിൽ ചലച്ചിത്ര ഡോ.ബി. ഇക്ബാൽ, നടൻ േപ്രംകുമാർ, എൻ.പി. സജീഷ്, മഹേഷ്പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.