സാബിർ
Posted On
date_range Updated On
date_range സാബിറിന് വരയാണ് വാക്ക്
കൊല്ലം: വരയോടാണ് സാബിറിന് ഇഷ്ടം. പക്ഷെ താൻ ഇഷ്ടപ്പെടുന്ന ചിത്രലോകത്തെക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടാൻ സാബിറിനാകില്ല. ജന്മനാ മൂകനും ബധിരനുമാണ് സാബിർ. കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
കരുനാഗപ്പളളി കോഴിക്കോട് മണ്ണാണ്ടഴിയ്യത്ത് സത്താർ- റസീന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് സാബിർ. സാബിറിനെ പൊതു വിദ്യാലയത്തിലാണ് പഠിപ്പിച്ചത്. ബാല്യം മുതൽ ചിത്രകലയോട് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പഠിച്ചിരുന്നില്ല. ചിത്രങ്ങൾ കണ്ട് പഠിച്ചാണ് സാബിർ ചിത്രമെഴുത്തിൽ വിജയിയായത്. തീപിടുത്തത്തെ തുടർന്നുള്ള രക്ഷാ പ്രവർത്തനം എന്നതായിരുന്നു വിഷയം. സാബിറിന് വേണ്ടി വിഷയം ബോർഡിൽ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. എണ്ണ ഛായത്തിലാണ് സാബിർ മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.