അരങ്ങിനെ ധന്യമാക്കി നാടകങ്ങൾ

ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ... സാ​മൂ​ഹി​ക വി​മ​ർ​ശ​ന​ങ്ങ​ൾ... അ​നീ​തി​ക​ളെ ചോ​ദ്യം​ചെ​യ്യ​ൽ... ക​ലോ​ത്സ​വ​ത്തി​ലെ നാ​ട​ക​വേ​ദി​ക്ക്​ മി​ക​വേ​റെ​യാ​ണ്. എ​ച്ച്.​എ​സ്.​എ​സ്​ വി​ഭാ​ഗ​ത്തി​ലെ ഓ​രോ നാ​ട​ക​വും ഒ​ന്നി​നൊ​ന്ന്​ മെ​ച്ച​പ്പെ​ട്ട​വ. നാ​ട​കാ​ചാ​ര്യ​ൻ ഒ. ​മാ​ധ​വ​ന്‍റെ സ്മൃ​തി​യി​ൽ സോ​പ​നം ഹാ​ളി​ൽ ന​ട​ന്ന നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങി​ലെ മി​ക​​ച്ച പ്ര​ക​ട​നം​കൊ​ണ്ട്​ അ​ദ്ദേ​ഹ​ത്തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​യി. ക​തി​രൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ന്‍റെ ചൊ​രു​ക്ക്, ക​ൽ​പ​റ്റ എ​ൻ.​എ​സ്.​എ​സ്​ സ്കൂ​ളി​ന്‍റെ ഭ​ഗ​വ​ന്തി, കോ​ക്ക​ല്ലൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സി​ന്‍റെ കു​മ​രു, മീ​ന​ങ്ങാ​ടി ജി.​എ​ച്ച്.​എ​സ്.​എ​സി​ന്‍റെ ക​ഥ​പ​റ​യു​ന്ന നാ​ട്, തി​രു​വ​ന​ന്ത​പു​രം കാ​ർ​മ​ൽ സ്കൂ​ളി​ന്‍റെ അ​സാ​ധു, ചാ​വ​ക്കാ​ട്​ വ​ട​ക്കേ​ക്കാ​ട്​ ഐ.​സി.​എ സ്കൂ​ളി​ന്‍റെ ഗ​സ റേ​ഡി​യോ, മ​ല​പ്പു​റം അ​രി​യ​ല്ലൂ​ർ എം.​വി.​എ​ച്ച്.​എ​സ്.​എ​സി​ന്‍റ ക​രി​ന്ത​ണ്ട​ൻ, ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി എ​ച്ച്.​എ​സ്.​എ​സി​ന്‍റെ ഗാ​ർ​ഗി എ​ന്നി​വ​യെ​ല്ലാം ഒ​ന്നി​നൊ​ന്ന്​ മെ​ച്ച​മാ​യി​രു​ന്നു. ന​ട​ന്മാ​രാ​യ മു​കേ​ഷ്​ എം.​എ​ൽ.​എ, അ​ല​ൻ​സി​യ​ർ, മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പ​ൽ അ​ട​ക്ക​മു​ള്ള​വ​രും നാ​ട​ക​ത്തി​നെ​ത്തി​യി​രു​ന്നു. 

Tags:    
News Summary - Kerala School Kalolsavam 2024 drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.