കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ് ചെണ്ടമേളം ടീം
Posted On
date_range Updated On
date_range മേളപ്പെരുക്കത്തിന്റെ ചരിത്രം തിരുത്താൻ സെന്റ് ജോസഫിലെ കുട്ടികൾക്ക് മനസില്ല
കൊല്ലം: പന്ത്രണ്ട് വർഷമായുള്ള ചരിത്രം തിരുത്താൻ കോഴിക്കോട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഒരുക്കമല്ലായിരുന്നു. ഇത്തവണയും എ ഗ്രേഡിൽ കുറഞ്ഞതൊന്നിനും തങ്ങളുടെ മനസ്സിൽ ഇടംനൽകാതെയാണ് അവർ എച്ച്.എസ്.എസ് വിഭാഗം ചെണ്ടമേളം വേദിയിലേക്ക് കയറിയത്.
മികച്ച പ്രകടനത്തിനൊടുവിൽ അവരെ തേടി ആഗ്രഹിച്ച സന്തോഷവാർത്ത തന്നെയെത്തി. എ ഗ്രേഡോടെയാണ് ഇത്തവണയും കുട്ടികൾ കോഴിക്കോട്ടേക്ക് മടങ്ങുന്നത്. ജിഷ്ണു, കിരൺ, സംഗീത്, അർജുൻ, സൂര്യ, അഭിഷേക്, അംബരീഷ് എന്നിവരടങ്ങുന്ന കഴിഞ്ഞ വർഷം മത്സരിച്ച അതേ ടീം തന്നെയാണ് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലുമെത്തിയത്. പ്രശസ്ത വാദ്യകലാകാരൻ കണ്ണഞ്ചേരി മണിയാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.