എസ്.പിയെ ആക്രമിച്ച കേസില്‍ മുന്‍ അസോ. നേതാവിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും

തിരുവനന്തപുരം: പൊലീസ് ട്രെയിനിങ് കോളജ് (പി.ടി.സി) മുന്‍ പ്രിന്‍സിപ്പല്‍ എസ്.പി വി. ഗോപാല്‍ കൃഷ്ണനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് അസോസിയേഷന്‍ (കെ.പി.എ) മുന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനം. ക്രൈംബ്രാഞ്ചിന്‍െറ ചുമതലയുള്ള ഡി.ജി.പി രാജേഷ് ദിവാനാണ്  നിര്‍ദേശം നല്‍കിയത്. 

2015 ജൂലൈ 20നാണ് കേസിനാസ്പദമായ സംഭവം. കെ.പി.എ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി.ടി.സിയിലത്തെിയ അജിത്ത് പ്രിന്‍സിപ്പലിന്‍െറ ഓഫിസ് വാതില്‍ പൊളിച്ച് അകത്തുകയറിയെന്നും ഗോപാല്‍ കൃഷ്ണനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഇരുവരും പരസ്പരം കുറ്റപ്പെടുത്തി മ്യൂസിയം പൊലീസിന് പരാതി നല്‍കി. എന്നാല്‍, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നിര്‍ദേശിച്ചു. ആദ്യം അന്വേഷിച്ച എസ്.പി ശ്രീധരന്‍ രണ്ടുപേരുടെ പരാതിയിലും കഴമ്പില്ളെന്ന് റിപ്പോര്‍ട്ട് നല്‍കി. എന്നാലിത് ചോദ്യം ചെയ്ത് ഗോപാല്‍ കൃഷ്ണന്‍ രാജേഷ് ദിവാനെ സമീപിച്ചു. ഇതോടെ പുനരന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് ഗോപാല്‍ കൃഷ്ണനെതിരായ പരാതിയില്‍ തെളിവില്ളെന്നും അജിത്തിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നും കണ്ടത്തെുകയായിരുന്നു. 

എന്നാല്‍, ഗോപാല്‍ കൃഷ്ണന്‍െറയും പൊലീസ് അസോസിയേഷന്‍ നേതാക്കളുടെയും സമ്മര്‍ദത്തത്തെുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന് അജിത് ആരോപിച്ചു. പൊലീസ് സഹകരണസംഘവുമായി ബന്ധപ്പെട്ട കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന തന്നെ ദ്രോഹിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം  ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, പൊലീസ് ആസ്ഥാനത്തെ ഉന്നതന്‍െറ നിര്‍ദേശാനുസരണമാണ് അജിത് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും ഇതിന്  തെളിവുകളുണ്ടെന്നും ഗോപാല്‍ കൃഷ്ണന്‍ പറഞ്ഞു.

Tags:    
News Summary - kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.