അനുവദിച്ചതിൽ കൂടുതൽ ആളുകളുമായി ബസ് സർവിസ് നടത്തിയാൽ നടപടി

തിരുവനന്തപുരം: ജില്ലകൾക്കകത്ത് പൊതുഗതാഗതം പുനരാരംഭിച്ച സാഹചര്യത്തിൽ നിർദേശിച്ചതിൽ കൂടുതൽ ആളുകളുമായി ബസുകൾ സർവിസ് നടത്തിയാൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. നിർദേശങ്ങൾ അവഗണിച്ച് ചില സ്വകാര്യ ബസുകളിൽ ആളുകളെ കുത്തിനിറച്ചു സർവിസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായും പൊലീസ് അറിയിച്ചു. 


നിയന്ത്രണങ്ങൾക്ക് ഇളവ് വന്നിട്ടുണ്ടെങ്കിലും കോവിഡ് എന്ന മഹാവിപത്ത് ഇനിയും നമ്മെ വിട്ടുപോയിട്ടില്ല. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കുക. നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും -പൊലീസ് അറിയിച്ചു. 

Tags:    
News Summary - kerala police press release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.