ഓണം ബംബർ നറുക്കെടുത്തു; ഒന്നാംസമ്മാനം 12 കോടി

തിരുവനന്തപുരം: സംസ്​ഥാന സർക്കാറി​െൻറ ഓണം ബംബർ നറുക്കെടുത്തു. TB173964 എന്ന നമ്പറിനാണ്​ ഒന്നാംസമ്മാനം. 12 കോടി രൂപയാണ്​ ഒന്നാംസമ്മാനം. ഉച്ച രണ്ടുമണിക്ക്​ തിരുവനന്തപുരം ഗോർഖി ഭവനിൽവെച്ചായിരുന്നു നറുക്കെടുപ്പ്​.

എറണാകുളത്ത്​ അജയ്​ കുമാർ എന്നയാളുടെ ഏജൻസിയിൽനിന്ന്​ വിറ്റുപോയ ടിക്കറ്റിനാണ്​ ഒന്നാംസമ്മാനം. രണ്ടാംസമ്മാനമായി ഒരു കോടി രൂപ വീതം ആറുപേർക്കാണ്​. TA 738408, TB 474761, TC 570941, TD 764733, TE 360719, TG 787783 എന്നീ നമ്പറുകൾക്കാണ്​ രണ്ടാം സമ്മാനം.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കാണ്​. 44.10 ലക്ഷം ഓണംബംബർ ടിക്കറ്റുകളാണ് ഇത്തവണ​ വിറ്റഴിച്ചത്​. എക്കാലത്തെയും ഉയർന്ന വിൽപ്പനയായിരുന്നു ഇത്​. 


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.