തിരുവനന്തപുരം: കേരള സർവകലാശാലയിൽ ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റ്റർ (സി.ബി.സി.എസ്) ബിരുദ കോഴ്സുകളുടെ പരീക്ഷയിൽ നടന്ന മാർക്ക് തിരിമറി സംബന്ധിച്ച് ക്രൈംബ്രാഞ്ച് വിശദ അന്വേഷണം ആരംഭിച്ചു. മാർക്ക് തട്ടിപ്പ് പാസ്വേഡ് ദുരുപയോഗത്തിലൂടെ ബോധപൂർവം നടത്തിയതാണെന്ന ക്രൈംബ്രാഞ്ചിെൻറ പ്രാഥമിക അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേസ് ചാർജ് ചെയ്താണ് വിശദ അന്വേഷണം. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് യൂനിറ്റിന് നിർദേശം നൽകിയിരുന്നു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സർവകലാശാലയിൽ എത്തി അന്വേഷണം ആരംഭിച്ചു. സർവകലാശാല പരീക്ഷവിഭാഗം, കമ്പ്യൂട്ടർ സെൻറർ, െഎ.ടി സെൽ എന്നിവിടങ്ങളിൽ മുമ്പ് ജോലി ചെയ്തിരുന്നവർ ഉൾപ്പെടെയുള്ള ജീവനക്കാരെ ആദ്യം ചോദ്യം ചെയ്യും. സോഫ്റ്റ്വെയർ പിഴവാണ് മാർക്കിൽ മാറ്റമുണ്ടാകാൻ കാരണമെന്ന സർവകലാശാല നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ തള്ളിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
സർവകലാശാലകളിൽ നടക്കുന്ന വ്യാപക ക്രമക്കേടുകളെക്കുറിച്ച് മാധ്യമങ്ങളിൽ നിരന്തരം വരുന്ന വാർത്തകൾ സർക്കാറിെൻറ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചതായുള്ള എൽ.ഡി.എഫ് വിലയിരുത്തലും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വഴിയൊരുക്കി. അേതസമയം കേരള, എം.ജി സർവകലാശാലകൾ അസാധുവാക്കിയ മാർക്ക് ലിസ്റ്റുകളുടെ വിശദാംശങ്ങൾ നൽകണമെന്ന നോർക്കയുടെ കത്തിന്മേൽ കേരള സർവകലാശാല ഒരു നടപടിയും സ്വീകരിക്കാത്തതുകൊണ്ട് വിദേശത്തുപോകുന്ന ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ നോർക്ക നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.