Posted On
date_range Updated On
date_range സൗദി എയർലൈൻസിൽ നഗ്നത വെളിപ്പെടുത്തി; മലയാളി അറസ്റ്റിൽ
ന്യൂഡൽഹി: വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റിൽ. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് വരികയാ യിരുന്ന 24 കാരനായ കോട്ടയം സ്വദേശി അബ്ദുൽ ഷാഹിദ് ഷംസുദ്ദീൻ ആണ് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.
സൗദി എയർലൈൻസ് വിമാനത്തിലാണ് സംഭവം. യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച ഇയാൾ വിമാനത്തിൽ വെച്ച് സിഗരറ്റ് വലിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ യുവതിയോട് ഇയാൾ മോശമായി പെരുമാറി. ഇയാൾ പ്രശ്നമുണ്ടാക്കിയതോടെ യുവതി സഹപ്രവർത്തകരെ വിളിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പാൻറ് താഴ്ത്തി അശ്ലീലമായി പെരുമാറി.
ഡൽഹിയിൽ വിമാനം ഇറങ്ങിയതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി ഡൽഹി പോലീസിന് കൈമാറി. യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.