Posted On
date_range Updated On
date_range മലപ്പുറം സ്വദേശി മൂന്നാറിൽ അപകടത്തിൽ മരിച്ചു
മൂന്നാർ: സാേൻറാസ് കോളനിക്ക് സമീപം വിനോദ സഞ്ചാരികളുടെ ട്രാവലർ വാൻ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മലപ്പുറം കുറ്റിപ്പുറത്തു നിന്ന് വിനോദയാത്രക്കെത്തിയ സംഘത്തിൻെറ വാഹനമാണ് അപകടത്തിൽപെട്ടത്. കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്.
മൃതദേഹം മൂന്നാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവർ അടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല.
അപകടത്തിൽപെട്ട ട്രാവലർ
നിയന്ത്രണം വിട്ട വാഹനം റോഡിന് താഴെയുള്ളള്ള തേയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവറുടെ സീറ്റിന് സമീപത്തിരുന്ന മുബാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.