പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച യുവതിയും കാമുകനും റിമാൻഡിൽ

കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയേയും സമീപവാസിയായ യുവാവിനേയും പൊലീസ് പിടികൂടി. 
ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശികളായ മല്ലിക (40), വിജീഷ് (34) എന്നിവരെ കുന്നംകുളം ഫസ്​റ്റ്​ ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്തു. കഴിഞ്ഞ 15നാണ് മല്ലികയെ കാണാതായത്. തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. 

കുന്നംകുളം സി.ഐ കെ.ജി. സുരേഷി​​െൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി സമീപവാസിയോടൊപ്പം പോയ വിവരമറിയുന്നത്. പിന്നീട് തിരുവനന്തപുരം കിളിമാനൂരില്‍നിന്ന് പൊലീസ് ഇരുവരേയും ക്​റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും ഉപേക്ഷിക്കാൻ പ്രേരണനൽകിയതിന് യുവാവിനെതിരെയുമാണ് ജുവനൈൽ ജസ്​റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. എസ്.ഐമാരായ ഇ. ബാബു, എഫ്. ജോയ്, വി.എസ്. സന്തോഷ്, എസ്.സി.പി.ഒ ഓമന, സി.പി.ഒമാരായ വൈശാഖ്, സന്ദീപ്, മധു, സുമം എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - kerala local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.