കെസിയ, ശ്രുതി, ശാലിനി

പിക് അപ്​ ഇടിച്ച്​ പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു; മരണം മൂന്നായി

പുനലൂർ: ഉറുകുന്നിൽ വിദ്യാർഥിനികൾക്ക;നേരെ പിക്-അപ് പാഞ്ഞുകയറി സഹോദരിമാരടക്കം മൂന്നുപേർ മരിച്ചു. ഉറുകുന്ന് ഓലിക്കൽ അലക്സി​െൻറയും സിന്ധുവി​െൻറയും മക്കളായ ശാലിനി (14), സഹോദരി ശ്രുതി (13), അയൽവാസി ടിസൻ ഭവനിൽ കുഞ്ഞുമോെൻറയും സുജയുടെയും മകൾ കെസിയ (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക്​ മൂന്നരയോടെ ദേശീയപാതയിൽ ഉറുകുന്ന് മുസ്‌ലിയാർ പാടത്തിന് സമീപമായിരുന്നു നാടിനെ ഞെട്ടിച്ച അപകടം. അലക്സ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉറുകുന്ന് ആറാം വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിയാണ്. കുട്ടികൾ അലക്സിെൻറ ഉറുകുന്നിലുള്ള കടയിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

അമിതവേഗത്തിലെത്തിയ പിക്-അപ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ കുട്ടികളും പിക്-അപ്പും പാടത്തേക്ക് തെറിച്ചുവീണു. ഒാടിക്കൂടിയ പരിസരവാസികൾ മൂവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രുതിയും കെസിയയും മരിച്ചു. പുനലൂർ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

ശാലിനി ഇടമൺ വിഎച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ശ്രുതി ഒറ്റക്കൽ ഗവ.വെൽഫെയർ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്​. ഒറ്റക്കൽ ഗവ.എച്ച്.എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്​ കെസിയ. ശ്രുതിയുടെയും കെസിയയുടെയും മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലും ശാലിനിയുടെ മെഡിക്കൽ കോളജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടപടികൾ പൂർത്തിയാക്കി കോവിഡ് ടെസ്​റ്റിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുകൊടുക്കും. പിക്-അപ് ഡ്രൈവർ തമിഴ്നാട് സ്വദേശി വെങ്കിടേശിനെ തെന്മല പൊലീസ് കസ്​റ്റഡിയിലെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.