ശബരിമല: വിരിവെക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ പമ്പ വലിയാനവട്ടത്ത് കര്‍ണാടകയിലും കേരളത്തിലും നിന്നുള്ള ഭക്തര്‍ തമ്മിലടിച്ചു. വിരിപ്പുരയില്‍ വിരി വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. തലശേരി സ്വദേശിയായ സ്വാമി ഭക്തന്റെ തലയടിച്ചു പൊട്ടിച്ചു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ പമ്പ വലിയാനവട്ടത്ത് വിരി മൂന്നില്‍ ആയിരുന്നു സംഭവം.
കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരും കാസര്‍കോഡ്, തലശേരി ഭാഗങ്ങളില്‍ നിന്നുളള സ്വാമിമാരുമായിട്ടാണ് സംഘട്ടനമുണ്ടായത്. കാസര്‍കോഡ് വെള്ളരിമുണ്ട പുലിക്കോടന്‍ വീട്ടില്‍ നാരായണ(78)നാണ് തലക്ക് അടിയേറ്റത്. ഇദ്ദേഹത്തിന്റെ തലയില്‍ ഏഴു തുന്നലിടേണ്ടി വന്നു. വിശദ പരിശോധനക്കും സ്‌കാനിങ്ങിനും മറ്റുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.