Posted On
date_range Updated On
date_range സിന്ധു സൂര്യകുമാറിനെതിരായ മുൻ ജഡ്ജിയുടെ പോസ്റ്റ് നീക്കം ചെയ്യണമെന്ന് കോടതി
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യാൻ പൊലീസിന് നിര്‍ദേശം. ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മുൻ സബ്റ്റ് ജഡ്ജി എസ്. സുദീപിൻ്റെ പോസ്റ്റുകൾ നീക്കം ചെയ്യുകയും ഈ പോസ്റ്റ് ഷെയർ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും കോടതി.
സിന്ധു സൂര്യകുമാറിൻ്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യാൻ ഫേസ്ബുക്ക് തയാറായിരുന്നില്ല. കേസിൽ ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഫേസ്ബുക്കിനും കോടതി നോട്ടീസയച്ചു. പോസ്റ്റ് നീക്കം ചെയ്തതിനുശേഷം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശമുണ്ട്.
ഹരജി നവംബർ 24ന് ജസ്റ്റിസ് മുഹമ്മദ് നിയാസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.