Posted On
date_range Updated On
date_range ജുഡീഷ്യറി-മാധ്യമ ബന്ധം ആരോഗ്യകരമാകണമെന്ന് ഗവർണർ
കൊച്ചി: മാധ്യമങ്ങളുമായി ജുഡീഷ്യറി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ഇത് അനിവാര്യമാണ്. ഹൈകോടതി വജ്രജൂബിലി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിെൻറ ആനുകൂല്യം എല്ലാ പൗരന്മാർക്കും ഉറപ്പാക്കണം. ലീഗൽ സർവിസസ് അതോറിറ്റി പോലുള്ളവയുടെ പ്രവർത്തനം വ്യാപിപ്പിക്കണം. ഇത്തരം സൗകര്യങ്ങളെക്കുറിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമങ്ങളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്താൻ ഹൈകോടതി മുൻകൈയെടുക്കണം. അദാലത്തുകളില്‍ ജനപ്രാതിനിധ്യം വർധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.