ദുരിതാശ്വാസ നിധിയിലേക്ക്​ ഹാജിമാരുടെ വക 2.52 ലക്ഷം

കരിപ്പൂർ: സംസ്ഥാന ഹജ്ജ്​ കമ്മിറ്റി മുഖേന ഹജ്ജ്​ പൂർത്തിയാക്കി തിരിച്ചെത്തിയ ഹാജിമാർ മുഖ്യമന്ത്രിയുടെ ദുരിത ാശ്വാസ നിധിയിലേക്ക് നല്‍കിയത് 2,52,322 രൂപ. ആദ്യ രണ്ട്​ ദിവസങ്ങളിലായി 1,90,829 രൂപ ലഭിച്ചിരുന്നു. ചൊവ്വാഴ്​ച രണ്ട്​ വിമ ാനങ്ങളിലായി എത്തിയവരിൽനിന്ന്​ 62,033 രൂപ​ ലഭിച്ചു​. സംഘം തിരിച്ചെത്തു​േ​മ്പാൾ കോഴിക്കോട്​ വിമാനത്താവളത്തിലാണ ്​ ദുരിതാശ്വാസ നിധിയിലേക്ക്​ പണം സ്വീകരിക്കുന്നത്​. എട്ട് വിമാനങ്ങളിലായി ചൊവ്വാഴ്​ച വരെ 2,399 പേരാണ് മടങ്ങിയെത ്തിയത്.

സൗദി റിയാലാണ് കൂടുതലായും ഹാജിമാര്‍ നല്‍കുന്നത്. ചൊവ്വാഴ്​ച രണ്ടുവിമാനങ്ങളിലായി നാല്​ കുട്ടികളുള്‍പ്പെടെ 604 പേര്‍ മടങ്ങിയെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ട് വിമാനങ്ങളാണ് ഹാജിമാരുമായി എത്തുക. കരിപ്പൂരിലേക്കുള്ള ഹജ്ജ്​ വിമാന സർവിസുകള്‍ സെപ്​റ്റംബർ മൂന്നിന്​ സമാപിക്കും.

ദുരിതാശ്വാസത്തിന്​ നാളികേരം ശേഖരിച്ച്​ ഡി.വൈ.എഫ്​.​െഎ
കോഴിക്കോട്​: പ്രളയം മുക്കിയ കേരളത്തി​​െൻറ അതിജീവനത്തിന് സഹായകമായ ചെറിയ സാധ്യതകൾപോലും പ്രയോജനപ്പെടുത്തുകയാണ്​ ഇരിങ്ങല്ലൂർ മേഖലയിലെ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ. വീടുകളിലെത്തി പരമാവധി നാളികേരം ശേഖരിക്കുകയാണ്​ പരിപാടി. നാളികേരം വിൽപന നടത്തി കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കും. പദ്ധതിയുടെ ഉദ്​ഘാടനം ഇരിങ്ങല്ലൂരിലെ കർഷകൻ പറശ്ശേരി ഗോവിന്ദ​നിൽനിന്നും നാളികേരം ഏറ്റുവാങ്ങി ഡി.വൈ.എഫ്​.​െഎ സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത് നിർവഹിച്ചു. ജില്ല കമ്മിറ്റി അംഗം എം.എം. സുഭീഷ്, മേഖല സെക്രട്ടറി സി.​െക. റുബിൻ, പ്രസിഡൻറ്​ കെ. സുഭീഷ് എന്നിവർ സംസാരിച്ചു.

മഴക്കെടുതി: വഖഫ്​ സ്​ഥാപനങ്ങൾ വിവരങ്ങൾ അറിയിക്കണം
തിരുവനന്തപുരം: സംസ്​ഥാന വഖഫ്​ ബോർഡിൽ രജിസ്​റ്റർ ചെയ്​ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വഖഫ്​ സ്​ഥാപനങ്ങളിൽ മഴക്കെടുതിയിൽ നാശനഷ്​ടങ്ങളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ വിശദവിവരങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയ വഖഫ്​ സ്​ഥാപനങ്ങളുടെ വിവരങ്ങളും അറിയിക്കണം. ഡിവിഷനൽ വഖഫ്​ ഒാഫിസർ, കേരള സ്​റ്റേറ്റ്​ വഖഫ്​ ബോർഡ്​ ഡിവിഷനൽ ഒാഫിസ്​, ആർട്ട്​ലീ കംഫർട്ട്​, നളന്ദ റോഡ്​, പി.എം.ജി വികാസ്​ഭവൻ പി.ഒ, തിരുവനന്തപുരം 695033 വിലാസത്തിലോ kswbtrivandrumkl.wakf@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ 24ന്​ വൈകീട്ട്​ മൂന്നിന്​​ മുമ്പ​്​ അറിയിക്കണമെന്ന്​ തിരുവനന്തപുരം ഡിവിഷനൽ വഖഫ്​ ​ഒാഫിസർ അറിയിച്ചു

പ്രളയ ധനസഹായവും ദുരിതാശ്വാസവും: അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി
തിരുവനന്തപുരം: 2019ലെ പ്രളയവും ദുരന്തവും ബാധിച്ചവരിൽ ധനസഹായം ലഭിക്കാൻ അർഹരായവരെ നിശ്ചയിക്കുന്നതിനുള്ള മാർഗനിർദേശമായി. ഓരോ ജില്ലയിലും പ്രളയബാധിതപ്രദേശത്തി​​െൻറ വാർഡ് തലത്തിലുള്ള വിസ്തൃതി കണക്കാക്കി ഫീൽഡ് പരിശോധനക്ക്​ സംഘങ്ങളെ നിയോഗിക്കും. ആവശ്യമായ സംഘങ്ങളെ ജില്ല കലക്ടർ 22നകം നിയോഗിക്കും.

ദുരന്തംബാധിച്ച എല്ലാ വീടുകളുടെയും നിലവിലെ സ്ഥിതി ഒരു മൊബൈൽ ആപ് വഴി കെട്ടിടത്തി​​െൻറ സ്ഥലത്തി​​െൻറ ഫോട്ടോ അടക്കമാണ് ശേഖരിക്കേണ്ടത്. നഷ്​ടം തിട്ടപ്പെടുത്താൻ നിയോഗിക്കുന്ന ടീമിന് താലൂക്കുതലത്തിൽ പരിശീലനം നൽകും. ക്യാമ്പിൽ ഉണ്ടായിരുന്നതും എന്നാൽ ആവശ്യമായ പൂർണവിവരങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ) ലഭ്യമാകാത്ത മുഴുവൻ വ്യക്തികളുടെയും ധനസഹായം വിതരണം നടത്താൻ ആവശ്യമായ വിവരങ്ങളും ശേഖരിക്കാൻ സംഘത്തിന്​ നിർദേശം നൽകും.

Tags:    
News Summary - kerala Flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.