തിരുവനന്തപുരം: മലപ്പുറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേട് സംഭവിച്ചതായും, സംരക്ഷണ ഭിത്തി കെട്ടേണ്ടതാണെന്നുമുള്ള തെറ്റായ വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ അസി.എഞ്ചിനീയര്‍ കെ.ടി അലി ഫൈസല്‍, ദിവസവേത അടിസ്ഥാനത്തില്‍ ഒവര്‍സിയറായി ജോലി നോക്കൂന്ന എ.സതീഷ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാൻ മന്ത്രി എ.സി മെയ്തീൻ നിർദേശം നൽകി.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി അപേക്ഷകരെ നിയമവിരുദ്ധമായി സഹായിക്കുവാന്‍ കൂട്ടുനിന്നതായുള്ള ചീഫ് എഞ്ചിനീയറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.ടി അലി ഫൈസലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാനും ദിവസ വേതന അടിസ്ഥാനത്തില്‍ ഓവര്‍സിയറായ എ.സതീഷ് എന്നയാളെ സേവനത്തില്‍ നിന്നും ഉടന്‍ വിടുതല്‍ ചെയ്യാനും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.